print edition സൂപ്പർ ലീഗ് ഫുട്‌ബോൾ സെമി 14നും 15നും


Sports Desk
Published on Dec 11, 2025, 12:00 AM | 1 min read
കോഴിക്കോട്
മാറ്റിവെച്ച സൂപ്പർ ലീഗ് ഫുട്‌ബോൾ സെമി മത്സരങ്ങൾ 14നും 15നും നടക്കുമെന്ന് ഒൗദ്യോഗികമായി അറിയിച്ചു. കാലിക്കറ്റ് എഫ്‌സിയും കണ്ണൂർ വാരിയേഴ്‌സും തമ്മിലുള്ള ആദ്യ സെമി ഞായറാഴ്‌ച രാത്രി 7.30ന് കോഴിക്കോട് കോർപറേഷൻ ഇഎംഎസ് സ്‌റ്റേഡിയത്തിലാണ്.
രണ്ടാം സെമിയിൽ തിങ്കളാഴ്‌ച രാത്രി 7.30ന് തൃശൂർ മാജിക് എഫ്‌സി മലപ്പുറം എഫ്‌സിയെ നേരിടും. തൃശൂർ കോർപറേഷൻ സ്‌റ്റേഡിയത്തിലാണ് ഇൗ കളി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായാണ് 7, 10 തിയതികളിൽ നടക്കേണ്ടിയിരുന്ന സെമി മാറ്റിയിരുന്നത്. ഫൈനൽ തിയതിയും വേദിയും പിന്നീട് അറിയിക്കും. ഫൈനൽ 19ന് കണ്ണൂരിൽ നടക്കാനാണ് സാധ്യത.










0 comments