ad
Deshabhimani

സൂപ്പർ ലീഗ് കേരള ഫുട്ബോൾ ; കാലിക്കറ്റ്‌ എഫ്‌സി ജേഴ്‌സി പുറത്തിറക്കി

super league football
avatar
Sports Desk

Published on Sep 02, 2025, 12:41 AM | 1 min read


കോഴിക്കോട്‌

സൂപ്പർ ലീഗ്‌ കേരള ഫുട്‌ബോളിനുള്ള കാലിക്കറ്റ്‌ എഫ്‌സിയുടെ ജേഴ്‌സികൾ പുറത്തിറക്കി. പുതിയ കോച്ച്‌ അർജന്റീനക്കാരൻ എവർ അഡ്രിയാനോ ഡിമാൽഡെ, സിഇഒ മാത്യു വി കോറത്ത്‌, സെക്രട്ടറി ബിനോ ജോസഫ്‌, അസി. കോച്ച്‌ ബിബി തോമസ്‌ എന്നിവർ ചേർന്നാണ്‌ പ്രകാശനം നിർവഹിച്ചത്‌.


കോഴിക്കോട്‌ കോർപ്പറേഷൻ ഇ എം എസ്‌ സ്‌റ്റേഡിയത്തിൽ ഒക്‌ടോബർ രണ്ടിനാണ്‌ പുതിയ സീസൺ കിക്കോഫ്‌. കാലിക്കറ്റ്‌ എഫ്‌സിയാണ്‌ നിലവിലെ ജേതാക്കൾ. ഫോഴ്സ കൊച്ചി റണ്ണറപ്പും. ആറ് ടീമുകളാണ് ആകെ. ഇത്തവണ ആറ് വേദികളുമുണ്ടാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home