Deshabhimani

സ്‌പാനിഷ്‌ കിങ്‌സ്‌ കപ്പ്‌ ഫുട്‌ബോൾ: സോസിഡാഡിന്‌ കിങ്‌സ്‌ കപ്പ്‌

spanish kings
വെബ് ഡെസ്ക്

Published on Apr 20, 2026, 12:00 AM | 1 min read

മാഡ്രിഡ്: സീസണിലെ ആദ്യ കിരീടമെന്ന അത്‌ലറ്റികോ മാഡ്രിഡിന്റെ മോഹം റയൽ സോസിഡാഡ്‌ തകർത്തു. സ്‌പാനിഷ്‌ കിങ്‌സ്‌ കപ്പ്‌ ഫുട്‌ബോൾ ഫൈനലിൽ ഷൂട്ട‍ൗട്ട്‌ വരെ നീണ്ട പോരിൽ അത്‌ലറ്റികോയെ 4–3ന്‌ തോൽപ്പിച്ച്‌ സോസിഡാഡ്‌ നാലാം കിരീടമുയർത്തി. 2020നുശേഷം ആദ്യത്തേതാണ്‌. രണ്ട്‌ കിക്കുകൾ തടഞ്ഞ ഗോൾകീപ്പർ ഉനായ്‌ മറേറോയാണ്‌ വിജയശിൽപ്പി.


മത്സരത്തിൽ സോസിഡാഡിനായിരുന്നു ആധിപത്യം. 14–ാം സെക്കൻഡിൽ ആൻഡെർ ബാരെൻടെക്‌സിയ അവർക്ക്‌ ലീഡ്‌ സമ്മാനിച്ചു. അദെമോള ലുക്‌മാൻ അത്‌ലറ്റികോയ്‌ക്ക്‌ സമനില നൽകി. വൈകാതെ സൂപ്പർതാരം മൈക്കേൽ ഒയർസബാൽ വീണ്ടും സോസിഡാഡിന്‌ ലീഡ്‌ നൽകി. 83–ാം മിനിറ്റിൽ ജൂലിയൻ അൽവാരസാണ്‌ രണ്ടാമതും ഒപ്പമെത്തിച്ചത്‌. സ്‌കോർ 2–2 ആയതോടെ കളി അധികസമയത്തേക്ക്‌ നീണ്ടു. അവിടെയും സമനില തുടർന്നതോടെഷൂട്ട‍ൗട്ട്‌ വിധിയെഴുതി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home