ad
Deshabhimani

പൂക്കീസ് റവല്യൂഷൻ

spain vs prtgl
avatar
മിഥുൻ കൃഷ്‌ണ/ mog state

Published on Jul 07, 2026, 06:26 AM | 3 min read

History മാറ്റിക്കുറിക്കാൻ വന്ന വമ്പന്മാർ, സാമ്രാജ്യങ്ങൾ കീഴടക്കിയ giants അവരെ മുട്ടുകുത്തിച്ച് സ്പാനിഷ്പ്പട ക്വാർട്ടറിൽ. പോർച്ചുഗലിൻ്റെ Epic 7 ഇനി world cupൽ ഇല്ല. This is end of an Era. The giant have fallen.


സ്പെയിൻ script എഴുതിക്കഴിഞ്ഞു. കപ്പ് തൂക്കുമെന്ന് പറഞ്ഞവർ ഇപ്പോൾ എയർപോർട്ട് റൂട്ടിലാണ്. No Cap, ഇവിടെ റീ ടേക്കുകൾ ഇല്ല.


we are the danger ലുക്കിൽ വന്ന അങ്കിൾസിനെ യമാൻ, പെഡ്ര പൂക്കികൾ കണ്ടം വഴി ഓടിച്ചു. പോർച്ചുഗൽ ഡിഫൻസ് NO more. Spain literaly had the main charecter energy. One of the final Bosses of the Battle.


No cap, ഒന്നു തീർന്നു കിട്ടിയാൽ മതിയെന്ന് തോന്നിയ മാച്ചായിരുന്നു. കട്ട ബോറിങ്. ഓപ്പൺ ചാൻസസിൻ്റെ അയ്യരുകളി. but horror finishing. Aura കംപ്ലീറ്റ് സീറോ. a Cringe fest.


ഫസ്റ്റ് ഹാഫിൽ ഇരു ടീമുകളും അങ്ങോട്ടും ഇങ്ങോട്ടും കേറി മേഞ്ഞു. Pure chaos. മൂന്നാം മിനിറ്റിൽ ഒയാർസബാലിൻ്റെ shot പോർച്ചുഗൽ ഗോളി കോസ്റ്റ തടുത്തു. ഏഴാം മിനിറ്റിൽ പോർച്ചുഗലിൻ്റെ കാൻസെലോ അടിച്ചു എയറിലാക്കി. 8 മിനിറ്റിലും ഒയാർ സബാൽ കിട്ടിയ open chance കുളിപ്പിച്ചു കിടത്തി. ഒടുക്കത്തെ മിസിങ്. 12-ാം മിനിറ്റിൽ സാക്ഷാൽ റൊണാൾഡോയുടെ ഷോട്ട് സ്‌പെയിൻ ഗോളി സിമോൺ പോക്കറ്റിലാക്കി. 16-ാം മിനിറ്റിൽ വണ്ടർ കിഡ് യമാലും അലക്സും നടത്തിയ ട്വിൻ ബ്ലാസ്റ്റ് കോസ്റ്റ zero Aura യിലാക്കി.

ഹൈഡ്രേഷൻ ബ്രേക്ക് വരെ ഒരു പിടിയുമില്ല. full on suspence. പോർചുഗൽ ഡിഫൻസ് പക്ക ലോക്കിങ് പൂക്കീസ്. രണ്ട് ഗോളിമാർക്കും കലിപ്പ് ടെസ്റ്റിങ്. ശരിക്കും വിയർത്തു.


37 -ാം മിനിറ്റിൽ റൊണാൾഡോ വീണ്ടും നോക്കി, but seen flop. Un lucky.


43-ാം മിനിറ്റിൽ open chance കിട്ടിയതും യെമാൽ സ്കൈലാർക്കിലാക്കി. ഫസ്റ്റ് ഹാഫ് മുഴുവൻ കട്ടയ്ക്ക് കട്ട.

MOG

സെക്കൻഡ് ഹാഫിൻ്റെ തുടക്കത്തിൽ റൊണാൾഡോയ്ക്ക് കിട്ടിയ ഗോൾഡൻ ചാൻസിന് മുന്നിൽ സ്പെയിൻ ഗോളി സിമോൺ ഗോഡ് മോഡിൽ തന്നെ. 56 മിനിറ്റിൽ ക്രേസി ക്രോസ് മൂപ്പർക്ക് തൊടാനും പറ്റിയില്ല. ഗയ്സ്. Kind of wild!


തൊട്ടുപിന്നാലെ അതുവരെ കുക്ക് ചെയ്ത് നടുവൊടിഞ്ഞ മെൻ്റസിനെ കയറ്റി ഡെലോട്ടിയെ ഇറക്കി. 59-മിനിറ്റിൽ റൊണാൾഡോ വീണ്ടും തേച്ചു. സിമോൺ കമോൺട്രാ മോഡിൽ തന്നെ.


61മിനിറ്റിൽ ഒരു Super Chance സ്പെയിനിൻ്റെ പെഡ്രിയും ഫംബിളാക്കി. 64 മിനിറ്റിൽ അലക്സ് വക ഒരു കുക്ക്. അതാ മുന്നിൽ കോസ്റ്റ. സെക്കൻഡ് ഹൈഡ്രേഷൻ ബ്രേക്ക് കഴിഞ്ഞിട്ടും കട്ട ടൈറ്റ് . unreal neck to neck vibes . ആവശ്യത്തിന് ഒരു വാറുണ്ണി പോലും ഇതുവഴി വരില്ല. സീൻ കോൺട്രാ .


പിന്നാലെ കാൻസെ ലോയെ കാൻസലാക്കി ലിയോയെ ഇറക്കിവിട്ടു മാർട്ടിനെസ് . but no change. കട്ട ബോറിങ്ങ് തന്നെ.


പത്തുമിനിറ്റ് മാത്രം ബാക്കി നിൽക്കെ brunoയുടെ കടുക് വറ നെറ്റിന് പുറത്തേക്ക്. wasted Chance. ഓപ്പൺ ചാൻസുകളുടെ മൺസൂൺ ഓഫർ, but no finishing dudes .


89 മിനിറ്റിൽ ബോറടിച്ച് കലിപ്പിലായ സിൽവയുടെ പൂക്കിത്തരത്തിന് Yellow.


Al last എങ്ങനെയെങ്കിലും ഈ അയ്യപ്പനും കോശി കളി നിർത്തെഡാ എന്നു തോന്നിയ നിമിഷം പോർച്ചുഗൽ ഡിഫൻസിൻ്റെ അശ്രദ്ധ മുതലാക്കി മെറീനോയുടെ clinical shot. സ്‌റ്റേഡിയത്തിൽ പൂക്കി ഫാൻസിൻ്റെ ഷോ തുടങ്ങി. ഇപ്പോ എന്താണ്ടായേ.... പറങ്കികൾ പോസ്റ്റ് ലുക്കിൽ തന്നെ. സ്‌കോർ 1 - 0.


ഗോളിലെങ്കിൽ കാർഡ് മതിയെന്ന് വെയ്ഗ്. അപ്പോ തന്നെ മഞ്ഞക്കുറി കിട്ടി. ഇതൊന്ന് നിർത്തോ ന്ന് ചോദിച്ച് പോരുകിളികളെ തൊട്ട ടോറസിനും കിട്ടി yellow.


Last moments ൽ കിട്ടിയ ഫ്രീ കിക്കും എയറിലാക്കി ബോളിനൊപ്പം പറങ്കികളും ഇതിഹാസവും പുറത്തേക്ക്. Pure Dark mode.


റെക്കോഡ് ബുക്കും തൂക്കിപ്പിടിച്ച് വന്നവരുടെ ഹിസ്‌റ്ററി മാത്രമല്ല, ഭൂമിശാസ്‌ത്രംവരെ സ്പാനിഷ്പ്പട rewritten. പറങ്കി പടച്ചട്ടകളെ ജെൻ സികൾ വെറും ചാർക്കോൾ ആക്കി. power distruction. The Cold Truth.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home