കേരളം മുന്നോട്ട്; ഒഡിഷയെ ഒറ്റ ഗോളിന് തോൽപ്പിച്ചു

ടി ഷിജിൻ ഗോൾ നേടുന്നു | ഫോട്ടോ: പി വി സുജിത്
അജിൻ ജി രാജ്
Published on Jan 27, 2026, 03:57 PM | 1 min read
ധാഖുവാഖാന (അസം): സന്തോഷ് ട്രോഫി ഫുട്ബോളിൽ ഒഡിഷയെ ഒറ്റ ഗോളിന് തോൽപ്പിച്ചു കേരളം ക്വാർട്ടറിലേക്ക് അടുത്തു. ആദ്യപകുതിയിൽ മുന്നേറ്റക്കാരൻ ടി ഷിജിൻ നേടിയ ഗോളിലാണ് ജയം.
ബി ഗ്രൂപ്പിൽ മൂന്ന് കളിയിൽ ഏഴ് പോയിന്റുമായി ഒന്നാമതാണ് കേരളം. രണ്ട് ജയവും ഒരു സമനിലയുമാണ്. പഞ്ചാബിനെ 3-1ന് തോൽപ്പിച്ചപ്പോൾ റെയിൽവേസിനോട് 1-1ന് സമനില വഴങ്ങി. 29ന് മേഘാലയയുമയാണ് അടുത്ത മത്സരം.










0 comments