സർവീസസ് ടീമിൽ മൂന്ന് മലയാളികൾ
print edition മൂന്ന് സന്തോഷച്ചിരികൾ

സർവീസസ് മലയാളി താരങ്ങളായ ജിജോ, ഷനൂസ്, വിജയ് എന്നിവർ
ദിബ്രുഗഢ്
ഫൈനൽ വിസിലിനുശേഷം ധാകുവാഖാന സ്‌റ്റേഡിയത്തിൽ മൂന്ന് മലയാളിച്ചിരി പടർന്നു. സർവീസസിന്റെ ചാമ്പ്യൻ ടീമിൽ മൂന്ന് മലയാളികളുണ്ട്. തിരുവനന്തപുരത്തുകാരായ ജിജോ ജെറോണും വിജയ് ജെറാൾഡും പാലക്കാട്ടുകാരൻ പി പി മുഹമ്മദ് ഷനൂസും. ടൂർണമന്റിലുടനിളം പട്ടാളക്കാരുടെ ആദ്യ പതിനൊന്നിലെ സ്ഥിരസാന്നിധ്യമാണ് പ്രതിരോധക്കാരനായ ജിജോയും വിജയിയും. തിരുവനന്തപുരം പുല്ലുവിള സ്വദേശിയായ ജിജോയുടെ നാലാം സന്തോഷ് ട്രോഫിയാണ്. മൂന്നാം കിരീടവും. ഡൽഹിയിൽ എയർഫോഴ്‌സ് ജീവനക്കാരനാണ്. ഭാര്യ: സൗമ്യ. മക്കൾ: ജിയാൻ, ജെഫ്‌സൺ.
മധ്യനിരക്കാരനായ വിജയ് പൊഴിയൂരുകാരനാണ്. മൂന്നാം ടൂർണമെന്റാണ് ഇരുപത്തഞ്ചുകാരന്റേത്. രണ്ടാം ട്രോഫിയും. പിതാവ്: ജെറാൾഡ്, മാതാവ്: ബ്രിജിറ്റ്. കൊച്ചിയിൽ നാവികസേന ഉദ്യോഗസ്ഥനാണ്. ഷനൂസ് ഗോൾകീപ്പറാണ്. ബംഗാളിനെതിരെ ക്വാർട്ടറിൽ പകരക്കാരനായെത്തി ടീമിന് ജയം നൽകി. പാലക്കാട് അലനല്ലൂർ സ്വദേശി അരുണാചൽപ്രദേശിൽ കരസേനയിലാണ് ജോലി ചെയ്യുന്നത്.
മൂന്നാം സന്തോഷ് ട്രോഫിയാണ്. രണ്ടാം ചാമ്പ്യൻപട്ടവും. ഭാര്യ; ജന്നത്ത് ഷിറിൻ. മുഹമ്മദ് ഇസ്‌യാനാണ് മകൻ.









0 comments