മാർപാപ്പയുടെ മരണം; ഇറ്റാലിയൻ ഫുട്‌ബോൾ ലീഗ് മത്സരങ്ങൾ മാറ്റിവച്ചു

PHOTO: X/@@ScottishHodler
റോം: ഫ്രാൻസിസ് മാർപാപ്പയുടെ മരണത്തെ തുടർന്ന് ഇറ്റാലിയൻ ഫുട്‌ബോൾ ലീഗിലെ (സീരി എ) മത്സരങ്ങൾ മാറ്റിവച്ചു. തിങ്കളാഴ്‌ച രാത്രി നടക്കേണ്ടിയിരുന്ന മത്സരങ്ങളാണ് മാറ്റിവച്ചത്.
ടൊറിനൊ–ഉദിനെസ്, കാഗില്ലാരി–ഫിയോറെന്റീന, ജനോവ–ലാസിയോ, പാർമ–യുവന്റസ് മത്സരങ്ങളാണ് മാറ്റിവച്ചത്. മാറ്റിവച്ച മത്സരങ്ങളുടെ തീയതി പിന്നീട് അറിയിക്കുമെന്ന് സീരി എ ഭാരവാഹികൾ പ്രസ്‌താവനയിലൂട അറിയിച്ചു.
ആഗോള കത്തോലിക്കാ സഭയുടെ തലവനായ ഫ്രാൻസിസ് മാർപാപ്പ തിങ്കളാഴ്ച രാവിലെ പ്രാദേശിക സമയം 7.35നാണ് അന്തരിച്ചത്. ലാറ്റിനമേരിക്കയിൽ നിന്നുള്ള ആദ്യ മാർപ്പാപ്പയായ ഫ്രാൻസിസ് ഈയിടെ ആശുപത്രിവാസം കഴിഞ്ഞ് ഔദ്യോഗിക ചുമതലകൾ നിർവഹിച്ചുവരികയായിരുന്നു.










0 comments