ad
Deshabhimani

സന്തോഷ് ട്രോഫി: പഞ്ചാബിനെ പഞ്ചറാക്കി കേരളം

kerala won santosh

ഫോട്ടോ: പി വി സുജിത്

avatar
അജിന്‍ ജി രാജ്

Published on Jan 22, 2026, 10:57 AM | 1 min read

ദിബ്രുഗഢ്‌ (അസം): സന്തോഷ്‌ ട്രോഫി ഫുട്ബോളിൽ തകർപ്പൻ ജയത്തോടെ കേരളം അരങ്ങേറി. എട്ടുതവണ ജേതാക്കളായ പഞ്ചാബിനെ 3-1ന് തകർത്തു. മുഹമ്മദ്‌ അജ്സൽ ഇരട്ടഗോളുമായി മിന്നി. എം മനോജും ലക്ഷ്യം കണ്ടു.


ഒന്നാം പകുതിയിൽ പിന്നിട്ടുനിന്ന ശേഷമായിരുന്നു കേരളത്തിന്റെ ഉഗ്രൻ തിരിച്ചുവരവ്. അസമിലെ സിലാപത്തർ രാജീവ്‌ ഗാന്ധി സ്റ്റേഡിയത്തിൽ നടന്ന കളിയിൽ ജതീന്ദർ സിംഗ് റാണയിലൂടെയാണ് പഞ്ചാബ് ലീഡ് നേടിയത്. എന്നാൽ ഇടവേളയ്ക്ക് ശേഷം കേരളം കളംപിടിച്ചു.


പകരക്കാരായി കളത്തിലെത്തിയ മുഹമ്മദ്‌ സിനാന്റെയും ടി ഷിജിനിന്റെയും പ്രകടനം നിർണായകമായി. ഇരുവരും ഓരോ ഗോളിന് വഴിയൊരുക്കി. ഗ്രൂപ്പ്‌ ബിയിൽ 24ന് റെയിൽവേസുമയാണ് കേരളത്തിന്റെ അടുത്ത മത്സരം. എട്ടാം കിരീടമാണ് ടീമിന്റെ ലക്ഷ്യം.




SANTOSHTROPHY PNJB VS KERLമത്സരത്തിനിടെ കേരളം പഞ്ചാബിനെതിരെ ​നടത്തിയ മുന്നേറ്റം. ഫോട്ടോ: പി വി സുജിത്



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home