സന്തോഷ് ട്രോഫി: കേരളത്തെ വിറപ്പിച്ച് സർവീസസ്


അജിന്‍ ജി രാജ്
Published on Feb 01, 2026, 11:20 AM | 1 min read
ദിബ്രുഗഢ് (അസം): സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളത്തിന് ആദ്യ തോൽവി. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ സർവീസസിനോട് ഒറ്റ ഗോളിന് തോറ്റു. ആദ്യപകുതിയിൽ അഭിഷേക് പാവറിന്റെ ഗോളിലാണ് പട്ടാളം ജയം പിടിച്ചത്. ഇതോടെ നാലാം സ്ഥാനക്കാരായി അവർ ക്വാർട്ടറിലേക്ക് മുന്നേറി. തോറ്റെങ്കിലും ഗ്രൂപ്പ് ചാമ്പ്യൻമാരായി കേരളം മുന്നേറി.
ചൊവ്വാഴ്ച നടക്കുന്ന ക്വാർട്ടറിൽ ആതിഥേയരായ അസമാണ് എതിരാളി. സിലാപത്തർ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ പത്തു പേരുമായാണ് കേരളം കളി പൂർത്തിയാക്കിയത്.










0 comments