ad
Deshabhimani

print edition സന്തോഷ്‌ ട്രോഫി: മുഴങ്ങട്ടെ വിജയ വിസിൽ

Santosh Trophy  kerala.JPG

സന്തോഷ് ട്രോഫി ഫുട്ബോൾ ഫെെനലിൽ ഇന്ന് സർവീസസിനെ നേരിടുന്ന കേരളാ ടീം ദിബ്രുഗഢിൽ പരിശീലനത്തിൽ| ഫോട്ടോ: പി വി സുജിത്

avatar
അജിൻ ജി രാജ്‌

Published on Feb 08, 2026, 12:27 AM | 2 min read

ദിബ്രുഗഢ്‌ (അസം): എല്ലാം ഇനി 90 മിനിറ്റിലേക്ക്‌. സ്വപ്‌നകിരീടത്തിന്‌ ഒറ്റ ജയം മാത്രം. പട്ടാളപ്പടയെ നിശബ്‌ദമാക്കി എട്ടാമതും സന്തോഷ്‌ ട്രോഫി ഉയർത്താമെന്ന മോഹത്തിൽ കേരളം കളത്തിലേക്ക്‌. തുടർച്ചയായ രണ്ടാം ഫൈനലാണ്‌. കഴിഞ്ഞ വർഷം ബംഗാളിനോടേറ്റ തോൽവി നീറ്റലായി മനസ്സിലുണ്ട്‌. തിരുത്തലിന്റെയും തിരിച്ചറിവിന്റെയും പാഠവുമായാണ്‌ സർവീസസിനെതിരെ കലാശപ്പോരിന്‌ ബൂട്ടുകെട്ടുന്നത്‌.


മെല്ലെപ്പോക്കിനുശേഷം അതിവേഗത്തിലോടുന്ന എക്‌സ്‌പ്രസ്സ്‌ പോലെയാണ്‌ കേരളം. ഗ്രൂപ്പ്‌ ഘട്ടത്തിൽ അഞ്ച്‌ കളിയിൽ മൂന്ന്‌ ജയവും ഓരോ സമനിലയും തോൽവിയുമായിരുന്നു. എട്ട്‌ ഗോൾ മാത്രമാണ്‌ നേടിയത്‌. മൂന്നെണ്ണം വഴങ്ങി. എന്നാൽ നോക്ക‍ൗട്ട്‌ റ‍ൗണ്ടിലെത്തിയപ്പോൾ രൂപവും ഭാവവും മാറി. സമഗ്രാധിപത്യത്തോടെ എതിരാളിയുടെ വലയിൽ ഗോൾനിറച്ച്‌ മുന്നേറി. അവസാന രണ്ട്‌ മത്സരത്തിൽ ഏഴ്‌ ഗോളടിച്ചു. ഒന്നും വഴങ്ങിയില്ല. ക്വാർട്ടറിൽ അസമിനെതിരെ മൂന്നും സെമിയിൽ പഞ്ചാബിനെതിരെ നാലുമടിച്ചു.


മധ്യനിര ഉണർന്നതോടെയാണ്‌ കേരളത്തിന്റെ കളി മാറിയത്‌. വി അർജുൻ, ഒ എം ആസിഫ്‌, എം എം അർജുൻ ത്രയം കളമറിഞ്ഞു കളിച്ചു. പകരക്കാരനായെത്തുന്ന അബൂബക്കർ ദിൽഷാദും സ്ഥിരത കാട്ടുന്നുണ്ട്‌. ക്യാപ്‌റ്റൻ ജി സഞ്ജു നയിക്കുന്ന പ്രതിരോധം കരുത്തുറ്റതാണ്‌. ഗോളടിയിൽ മുഹമ്മദ്‌ അജ്‌സൽ നാല്‌ ഗോളുമായി മുന്നിലാണ്‌. വിങ്ങിൽ മുഹമ്മദ്‌ റിയാസും എം വിഘ്‌നേഷും കഠിനാധ്വാനികളാണ്‌. സെമിയിലിറങ്ങിയ ടീമിൽ മാറ്റങ്ങളുണ്ടാകില്ല. പരിക്കുമാറി ടി ഷിജിൻ പകരക്കാരനായെത്തും.


സർവീസസ്‌ നിസ്സാരക്കാരല്ല. മൂന്ന്‌ സമനിലയോടെയാണ്‌ തുടങ്ങിയത്‌. പ്രതിരോധത്തിലൂന്നി തക്കം കിട്ടുമ്പോൾ ആക്രമിക്കുക എന്നതാണ്‌ രീതി. മുന്നേറ്റക്കാരൻ അഭിഷേക്‌ പവാർ അപകടകാരിയാണ്‌. 13 സീസണുകൾക്കിടെ ഏഴാം ഫൈനലാണ്‌. അവസാന ആറിലും കിരീടമുയർത്തി.


ഫൈനൽ വഴി

കേരളം

പഞ്ചാബിനെ 3--–1ന് തോൽപ്പിച്ചു

റെയിൽവേസുമായി 1–--1 സമനില

ഒഡിഷയെ 1–--0ന് വീഴ്‌--ത്തി

മേഘാലയയെ 3–--0ന് തോൽപ്പിച്ചു

സർവീസസിനോട്‌ 0---–1ന് തോറ്റു

അസമിനെ 3–--0ന് മറികടന്നു (ക്വാർട്ടർ)

പഞ്ചാബിനെ 4–--0ന് കീഴടക്കി (സെമി)

സർവീസസ്‌

റെയിൽവേസിനോട്‌ 1–1 സമനില

ഒഡിഷയോട്‌ 0–0 സമനില

മേഘാലയയോട്‌ 2–2 സമനില

പഞ്ചാബിനോട്‌ 0–1ന്‌ തോൽവി

കേരളത്തെ 1–0ന്‌ കീഴടക്കി

ബംഗാളിനെ ഷൂട്ട‍ൗട്ടിൽ 3–2ന്‌ 
തോൽപ്പിച്ചു (ക്വാർട്ടർ)

റെയിൽവേസിനെ 2–0ന് വീഴ്‌ത്തി 
(സെമി)


കരുത്ത്‌ (കേരളം)

1. നോക്ക‍ൗട്ട്‌ മത്സരങ്ങളിലെ തകർപ്പൻ ജയം നൽകുന്ന ആത്മവിശ്വാസം.

2. മുന്നേറ്റനിര തെളിഞ്ഞത്‌ 
ശുഭകരം, അവസാന രണ്ട്‌ കളിയിൽ 7 ഗോൾ.


ദ‍ൗർബല്യം

1. ഗ്രൂപ്പ്‌ റ‍ൗണ്ടിൽ സർവീസസിനോടുള്ള തോൽവി ക്ഷീണമാകും.

2. ഫൈനലിന്റെ സമ്മർദത്തെ 
അതിജീവിക്കുന്നത്‌ വെല്ലുവിളി.

കരുത്ത്‌ (സർവീസസ്‌)

1. അവസാന ആറ്‌ ഫൈനലിലും ജയിച്ചതിന്റെ ആത്മവിശ്വാസം.

2. ലോങ്‌ബോൾ കളിരീതി, മികച്ച ശാരീരികക്ഷമത.


ദ‍ൗർബല്യം

1. ഗോളടിക്കുന്നതിലെ പിഴവ്‌.

2. സ്ഥിരതയില്ലായ്‌മ.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home