സന്തോഷ് ട്രോഫി: പവറായി കേരളം; പഞ്ചാബിനെതിരെ മൂന്ന് ഗോളിന് മുന്നിൽ

പഞ്ചാബിനെതിരെ കേരളത്തിന്റെ മുഹമ്മദ് അജ്സൽ ഗോളടിച്ചതിന്റെ ആഹ്ലാദം | ഫോട്ടോ പി വി സുജിത്ത്
അജിൻ ജി രാജ്
Published on Feb 05, 2026, 02:24 PM | 1 min read
ദിബ്രുഗഢ് (അസം): സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം ഫൈനലിലേക്ക്. പഞ്ചാബിനെതിരായ സെമിയിൽ ആദ്യപകുതിയില്‍ മൂന്ന് ഗോളിന് മുന്നിലാണ്. പതിനാറാം മിനിറ്റിൽ മുഹമ്മദ് അജ്സലും 34ആം മിനിറ്റിൽ മുഹമ്മദ് റിയാസും 45ആം മിനിറ്റിൽ എം വിഘ്‌നേഷുമാണ് ഗോൾ നേടിയത്. വി അർജുൻ ഒരുക്കിയ കോർണറിൽ തലവച്ചാണ് അജ്സൽ കേരളത്തിന് ലീഡ് സമ്മാനിച്ചത്.
രണ്ടാം ഗോളും അർജുന്റെ കോർണറിൽ നിന്നാണ്. ബിബിൻ അജയനിലേക്ക് നൽകിയ പന്ത് ബിബിൻ റിയാസിന് കൈമാറി. ഈ വിങർ അനായാസം ലക്ഷ്യം കണ്ടു. ഇടവേളക്ക് മുമ്പ് അജ്സൽ ഒരുക്കിയ പാസിലാണ് വിഘ്‌നേഷ് ഗോൾ നേടിയത്. ജയിച്ചാൽ ഞായറാഴ്ച്ച ഫൈനലിൽ സർവീസാണ് കേരളത്തിന്റെ എതിരാളികൾ.

സർവീസസ് ഫൈനലിൽ
റെയിൽവേസിനെ രണ്ട് ഗോളിന് തോൽപ്പിച്ച് സർവീസസ് സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനലിൽ. ഇരട്ടഗോളുമായി തിളങ്ങിയ അഭിഷേക് പവാറാണ് വിജയശിൽപ്പി. സിലാപത്തറിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ ഇരുപകുതിയിലുമായാണ് പട്ടാളപ്പട ഗോൾ നേടിയത്. ഞായർ നടക്കുന്ന ഫൈനലിൽ കേരള--പഞ്ചാബ് സെമി വിജയികളെ നേരിടും. എഴുതവണ ജേതാക്കളാണ് സർവീസസ്. ഏറ്റവും ഒടുവിൽ 2023ൽ കിരീടമുയർത്തി. സർവീസസ് ടീമിൽ മൂന്നു മലയാളികളുണ്ട്. പി പി മുഹമ്മദ് ഷനൂസ്, വിജയ് ജെറാൾഡ്, ജിജോ ജെറോൺ എന്നിവർ.










0 comments