സന്തോഷ് ട്രോഫി: സെമിയിലേക്ക് അടുത്ത് കേരളം; രണ്ട് ഗോളിന് മുന്നിൽ

ഗോൾ നേടിയ കേരള താരങ്ങളുടെ ആഘോഷം /ഫോട്ടോ : പി വി സുജിത്
അജിൻ ജി രാജ്
Published on Feb 03, 2026, 03:03 PM | 1 min read
ദിബ്രുഗഢ് (അസം): സന്തോഷ് ട്രോഫി ഫുട്ബോൾ ക്വാർട്ടറിൽ അസമിനെതിരെ ആദ്യ പകുതിയിൽ കേരളം രണ്ട് ഗോളിന് മുന്നിൽ. പതിനേഴാം മിനിറ്റിൽ ക്യാപ്റ്റൻ എം മനോജും 45ആം മിനിറ്റിൽ മുഹമ്മദ് അജ്സലുമാണ് ഗോളടിച്ചത്. സിലാപത്തറിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ അസമിനെതിരെ കേരളം തകർപ്പൻ കളിയാണ് കാഴ്ച വച്ചത്.
മറ്റു മത്സരങ്ങളിൽ രാജസ്ഥാനെ രണ്ട് ഗോളിന് തോൽപ്പിച്ചു റെയിൽവേസ് സെമിയിൽ കടന്നു. തമിഴ് നാടിനെ ഷൂട്ടൗട്ടിൽ മറികടന്നു പഞ്ചാബും അവസാന നാലുറപ്പിച്ചു.










0 comments