ad
Deshabhimani

ബാഴ്‌സയ്‌ക്ക്‌ ജയം, റയലിന്‌ സമനില

print edition ഹാട്രിക്‌ 
ലെവൻഡോവ്‌സ്‌കി

robert lewandowski
avatar
Sports Desk

Published on Nov 11, 2025, 12:00 AM | 1 min read


മാഡ്രിഡ്‌

റോബർട്ട്‌ ലെവൻഡോവ്‌സ്‌കിയുടെ ഹാട്രിക്കിന്റെ ബലത്തിൽ ബാഴ്‌സലോണയ്‌ക്ക്‌ സ്‌പാനിഷ്‌ ലീഗ്‌ ഫുട്‌ബോളിൽ മിന്നുംജയം. സെൽറ്റ വിഗോയെ 4–2നാണ്‌ തകർത്തത്‌. ഒന്നാമതുള്ള റയൽ മാഡ്രിഡിനെ റയോ വല്ലെകാനോ ഗോൾരഹിതമായി തളച്ചു. റയലും ബാഴ്‌സയും തമ്മിൽ മൂന്ന്‌ പോയിന്റ്‌ വ്യത്യാസമാണുള്ളത്‌.


സെൽറ്റയ്‌ക്കെതിരെ പെനൽറ്റിയിലൂടെയായിരുന്നു ലെവൻഡോവ്‌സ്‌കിയുടെ തുടക്കം. -െഫർമിൻ ലോപെസിന്റെ ഷോട്ട്‌ മാർകോസ്‌ അലോൺസോയുടെ കൈയിൽ തട്ടിയതിനായിരുന്നു പെനൽറ്റി. പിന്നാലെ പ്രത്യാക്രമണത്തിലൂടെ സെൽറ്റ ഗോൾ മടക്കി. സെർജിയോ കറേയ്‌റയാണ്‌ ലക്ഷ്യം കണ്ടത്‌. ഇതിനിടെ ബാഴ്‌സയ്‌ക്കായി ലക്ഷ്യം കാണാനുള്ള മാർകസ്‌ റാഷ്‌ഫഡിന്റെ ശ്രമം പാഴായി. ഇംഗ്ലീഷുകാരൻ വിട്ടുകൊടുത്തില്ല. ഇടവേളയ്‌ക്ക്‌ തൊട്ടുമുന്പ്‌ ലെവൻഡോവ്‌സ്‌കിയുടെ രണ്ടാംഗോളിന്‌ അവസരമൊരുക്കി. ആദ്യപകുതി അവസാനിക്കാൻ നിമിഷങ്ങൾ ശേഷിക്കെ സെൽറ്റ വീണ്ടും ഒപ്പമെത്തുകയായിരുന്നു. ബോർഹ ഇഗ്ലെസിയാസ്‌ വല കുലുക്കിയതോടെ കളി ആവേശകരമായി മാറി. പരിക്കുസമയത്ത്‌ ലമീൻ യമാൽ ബാഴ്‌സയെ വീണ്ടും മുന്നിലെത്തിച്ചു.


രണ്ടാംപകുതിയിൽ കറ്റാലൻമാർ കളി പൂർണമായും നിയന്ത്രണത്തിലാക്കി. അവസാന ഘട്ടത്തിൽ ലെവൻഡോവ്‌സ്‌കി ഹാട്രിക്‌ പൂർത്തിയാക്കി ജയമുറപ്പിക്കുകയായിരുന്നു.


പോയിന്റ്‌ പട്ടികയിലെ പന്ത്രണ്ടാം സ്ഥാനക്കാരായ വല്ലെകാനോ റയലിനെ പിടിച്ചുകെട്ടുകയായിരുന്നു. അഞ്ച്‌ തവണ ലക്ഷ്യത്തിലേക്ക്‌ അടിതൊടുത്തിട്ടും കിലിയൻ എംബാപ്പെയ്‌ക്കും സംഘത്തിനും വല്ലെകാനോ വല ഭേദിക്കാനായില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home