ad
Deshabhimani

ലാ ലിഗ

എംബാപ്പെയ്ക്ക് ഇരട്ടഗോൾ; റയോ വയ്യകാനോയെ തകർത്ത് റയൽ മാഡ്രിഡ്

embappe

കിലിയൻ എംബാപ്പെ| Photo: Goal

വെബ് ഡെസ്ക്

Published on Sep 13, 2026, 03:32 AM | 1 min read

മാഡ്രിഡ് : ലാ ലിഗയിൽ റയോ വയ്യകാനോയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് റയൽ മാഡ്രിഡ്. സാന്റിയാഗോ ബെർണബ്യൂവിൽ നടന്ന അഞ്ചാം റൗണ്ട് പോരാട്ടത്തിൽ ഇരട്ട ഗോളും ഒരു അസിസ്റ്റുമായി തിളങ്ങിയ കിലിയൻ എംബാപ്പെയുടെ പ്രകടനമാണ് റയലിന് തകർപ്പൻ വിജയം സമ്മാനിച്ചത്. ജയത്തോടെ അഞ്ച് മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി പട്ടികയിൽ ഒന്നാമതുള്ള ബാഴ്‌സലോണയ്‌ക്കൊപ്പമെത്താൻ റയലിനായി.


14-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് എംബാപ്പെയാണ് റയലിന്റെ ഗോൾവേട്ടയ്ക്ക് തുടക്കമിട്ടത്. മൂന്ന് മിനിറ്റിന് ശേഷം എംബാപ്പെയുടെ മനോഹരമായ പാസിൽ നിന്ന് അൽവാരോ കരേറസ് റയലിന്റെ രണ്ടാം ഗോൾ നേടി. 35-ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയ നൽകിയ ക്രോസ് ജൂഡ് ബെല്ലിംഗ്ഹാം ഹെഡ് ചെയ്ത് വലയിലാക്കിയതോടെ ആദ്യപകുതിയിൽ റയൽ 3-0 ന് മുന്നിലെത്തി.


രണ്ടാം പകുതിയുടെ തുടക്കത്തിൽ (51-ാം മിനിറ്റ്) വിനീഷ്യസിന്റെ പിഴവിൽ നിന്ന് സെർജിയോ കാമെല്ലോയിലൂടെ റയോ വയ്യകാനോ ഒരു ഗോൾ തിരിച്ചടിച്ചു. തുടർന്ന് തിരിച്ചടിക്കാൻ റയോ ശ്രമിച്ചെങ്കിലും റയൽ ഗോൾകീപ്പർ തിബോ കോർട്ടോയിസിന്റെ മികച്ച സേവുകൾ വില്ലനായി. ഒടുവിൽ മത്സരത്തിന്റെ എക്സ്ട്രാ ടൈമിൽ എംബാപ്പെ നേടിയ രണ്ടാം ഗോളോടെ റയൽ മാഡ്രിഡ് വിജയം ഉറപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home