ലാ ലിഗ: അവസാന നിമിഷം വിജയഗോൾ; എസ്പാനിയോളിനെ വീഴ്ത്തി റയൽ മാഡ്രിഡ്

Photo:AFP
മാഡ്രിഡ് : ലാ ലിഗയിൽ അവസാന നിമിഷം നേടിയ ഗോളിൽ എസ്പാനിയോളിനെ വീഴ്ത്തി റയൽ മാഡ്രിഡ്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് റയൽ വിജയം സ്വന്തമാക്കിയത്. മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന് കരുതിയ 90-ാം മിനിറ്റിലായിരുന്നു റയലിന്റെ വിജയഗോൾ.
മത്സരത്തിന്റെ ഒൻപതാം മിനിറ്റിൽ തന്നെ റയൽ മുന്നിലെത്തി. ആർദ ഗുലർ എടുത്ത ഫ്രീക്കിക്ക് തകർപ്പൻ ഹെഡ്ഡറിലൂടെ വലയിലാക്കി ഇംഗ്ലീഷ് താരം ജൂഡ് ബെല്ലിങ്ഹാമാണ് റയലിന് ലീഡ് നൽകിയത്. എന്നാൽ 30-ാം മിനിറ്റിൽ ജാവി ഹെർണാണ്ടസിന്റെ പാസിൽ നിന്ന് വനുകാല ഗോൾ നേടി കാല എസ്പാനിയോളിനെ ഒപ്പമെത്തിച്ചു.
തുടർന്ന് ബോൾ പസേഷനിലും ആക്രമണത്തിലും റയൽ മാഡ്രിഡ് മുന്നിട്ടുനിന്നു.
രണ്ടാം പകുതിയിൽ കിലിയൻ എംബാപ്പെ അടക്കമുള്ള താരങ്ങളെ ബെഞ്ചിൽ നിന്ന് കളത്തിലിറക്കി റയൽ ആക്രമണം ശക്തമാക്കി. ഒടുവിൽ ബോക്സിനുള്ളിലേക്ക് വന്ന പന്ത് കൃത്യമായി ലക്ഷ്യത്തിലെത്തിച്ച് റയൽ നിർണായക വിജയവും മൂന്ന് പോയിന്റും സ്വന്തമാക്കുകയായിരുന്നു.









0 comments