print edition ചാമ്പ്യൻസ് ലീഗ് ഫുട്‌ബോൾ: റയലിന് പരീക്ഷ

റയൽ മാഡ്രിഡ് താരങ്ങൾ പരിശീലനത്തിൽ | Real Madrid C.F.www.facebook.com/photo
മ്യൂണിക്: പതിനഞ്ച് തവണ യൂറോപ്യൻ ചാമ്പ്യൻമാരായ റയൽ മാഡ്രിഡിന് ഇന്ന് കടുത്ത പോര്. ചാമ്പ്യൻസ് ലീഗ് ഫുട്‌ബോൾ രണ്ടാംപാദ ക്വാർട്ടറിൽ ബയേൺ മ്യൂണിക്കിനെ നേരിടുന്പോൾ റയൽ സമ്മർദത്തിലാണ്. ആദ്യപാദത്തിൽ സ്വന്തം തട്ടകത്തിൽ 1–2നാണ് തോറ്റത്. മറ്റൊരു ക്വാർട്ടറിൽ അഴ്‌സണൽ സ്‌പോർടിങ് ലിസ്‌ബണെ നേരിടും. ആദ്യപാദം ഒരു ഗോളിനാണ് അഴ്‌സണൽ ജയിച്ചിരുന്നു.
തിരിച്ചടികളിൽ പതറുകയാണ് റയൽ. സ്‌പാനിഷ് ലീഗിൽ തുടർച്ചയായ രണ്ട് കളിയിൽ ജയംകൈവിട്ട മുൻ ചാന്പ്യൻമാർക്ക് ഇക്കുറി കിരീടപ്രതീക്ഷ നേർത്തു. പരിക്കുമാറിയെത്തിയ കിലിയൻ എംബാപ്പെ പൂർണമായും തെളിഞ്ഞിട്ടില്ല. വിനീഷ്യസ് ജൂനിയർ, ഫെഡെറികോ വാൽവെർദെ, ജൂഡ് ബെല്ലിങ്‌ഹാം എന്നിവരുൾപ്പെട്ട നിര ഏത് പ്രതിസന്ധിഘട്ടത്തെയും മറികടക്കാൻ കെൽപ്പുള്ളവരാണ്. മറുവശത്ത്, ജർമൻ ലീഗിൽ ഗോളടിച്ചുകൂട്ടുന്ന ബയേൺ സീസണിൽ മികച്ച പ്രകടനമാണ് നടത്തുന്നത്. ലീഗിൽ ഏറെക്കുറെ കിരീടം ഉറപ്പിച്ചു. ഇംഗ്ലീഷുകാരൻ ഹാരി കെയ്‌നാണ് കുന്തമുന.











0 comments