print edition റയലിന് അഴ്‌സണൽ, സിറ്റിക്ക് ബാഴ്‌സ

മൊണാകോ: ചാമ്പ്യൻസ് ലീഗ് ഫുട്‌ബോൾ ആദ്യ റൗണ്ടിൽ മാഞ്ചസ്‌റ്റർ സിറ്റിക്കും ബാഴ്‌സലോണയ്‌ക്കും കടുപ്പം. സിറ്റിക്ക് നിലവിലെ ചാന്പ്യൻമാരായ പിഎസ്‌ജിയും സ്‌പാനിഷ് വന്പൻമാരായ ബാഴ്‌സലോണയുമാണ് പ്രധാന എതിരാളികൾ. നാപോളി, ലെയ്‌പ്‌സിഗ് ടീമുകളുമായും കളിക്കണം. ബാഴ്‌സയ്‌ക്ക് സിറ്റി, പിഎസ്‌ജി, ആസ്‌റ്റൺ വില്ല ടീമുകളുണ്ട്.
പിഎസ്‌ജിക്ക് ബാഴ്‌സ, സിറ്റി, ആസ്‌റ്റൺ വില്ല, വിയ്യാറയൽ ടീമുകളാണ് പ്രധാന എതിരാളികൾ. റയൽ മാഡ്രിഡിന് അഴ്‌സണലും ഇന്റർ മിലാനുമുണ്ട്. ലിവർപൂളിന് അത്‌ലറ്റികോ മാഡ്രിഡാണ് കടുത്ത പോരാട്ടം കൊടുക്കുക. അഴ്‌സണലിന് റയൽ, ബയേൺ മ്യൂണിക്, ബൊറൂസിയ ഡോർട്ട്‌മുണ്ട് ടീമുകൾ എതിരാളികളായെത്തും. ബയേണിന് അഴ്സണൽ, അത്ലറ്റികോ, മാഞ്ചസ്റ്റർ യുണെെറ്റഡ് ടീമുകളാണ് എതിരാളികൾ.










0 comments