ad
Deshabhimani

തുടർന്നു പിഎസ്‌ജി

ചാമ്പ്യൻസ് ലീഗ് ഫുട‍്ബോളിൽ കിരീടം നിലനിർത്തി പിഎസ്‌ജി

psg.
വെബ് ഡെസ്ക്

Published on May 31, 2026, 12:47 AM | 1 min read

ബുഡാപെസ്റ്റ്‌: ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോൾ കിരീടം പിഎസ്‌ജി നിലനിർത്തി. ആവേശകരമായ ഫൈനലിൽ അഴ്‌സണലിനെ 4–3ന്‌ ഷൂട്ട‍ൗട്ടിൽ തോൽപ്പിച്ചു.
എബെഷെറി എസെയും ഗബ്രിയേൽ മഗാലയേസും കിക്ക്‌ പാഴാക്കിയത്‌ ആദ്യ കിരീടം തേടിയെത്തിയ പീരങ്കിപ്പടയ്‌ക്ക്‌ തിരിച്ചടിയായി. നൂനോ മെൻഡെസ്‌ ഒഴികെ പിഎസ്‌ജിക്കായി കിക്കെടുത്തവരെല്ലാം ലക്ഷ്യം കണ്ടു. നിശ്ചിതസമയവും അധികസമയത്തും ഇരുടീമുകളും ഓരോ ഗോളടിച്ച്‌ സമനിലയിലായിരുന്നു. അഞ്ചാം മിനിറ്റിൽ കയ്‌ ഹവേർട്‌സിന്റെ ഒന്നാന്തരം ഗോളിലൂടെ അഴ്‌സണൽ ലീഡെടുത്തു. എന്നാൽ രണ്ടാംപകുതി, കൃത്യമായി പറഞ്ഞാൽ 64–ാം മിനിറ്റിൽ പെനൽറ്റിയിലൂടെ ഉസ്‌മാൻ ഡെംബെലെ പാരിസുകാരുടെ സമനില കുറിച്ചു. ബുഡാപെസ്റ്റിലെ പുസ്‌കാസ്‌ അരീനയിൽ ഗംഭീര തുടക്കമായിരുന്നു പീരങ്കിപ്പടയ്‌ക്ക്‌.
കൺതുറക്കും മുമ്പേ ഹവേർട്‌സ്‌ സ്വപ്നതുടക്കം സമ്മാനിച്ചു. ലിയാൻഡ്രോ ട്രോസാർഡ്‌ നൽകിയ പന്തുമായി ഒറ്റയ്‌ക്ക്‌ മുന്നേറി. ബോക്‌സിനുള്ളിൽ ഇടതുഭാഗത്തുനിന്നുള്ള ജർമൻകാരന്റെ ഉശിരനടി പിഎസ്‌ജി ഗോളി മാറ്റ്‌വെ സഫോനോവിനെ കാഴ്‌ചക്കാരനാക്കി വലയിൽ വിശ്രമിച്ചു. രണ്ടാംപകുതിയിൽ കവീച്ച കവറേസ്‌കേലിയയെ വീഴ്‌ത്തിയതിനായിരുന്നു പിഎസ്ജിക്ക് അനുകൂലമായി പെനൽറ്റി. ഇത്‌ ഡെംബെലെ ലക്ഷ്യത്തിലെത്തിച്ച് സമനില നൽകി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home