ad
Deshabhimani

പാരീസിൽ പിഎസ്ജി തന്നെ; ചെൽസിയെ 5-2ന് വീഴ്ത്തി

psg.jpg
വെബ് ഡെസ്ക്

Published on Mar 12, 2026, 07:09 AM | 1 min read

പാരീസ്: ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോൾ ആദ്യപാദ പ്രീ ക്വാർട്ടറിൽ ചെൽസിയെ വീഴ്ത്തി നിലവിലെ ചാമ്പ്യന്മാരായ പിഎസ്ജിക്ക് ജയം. പകരക്കാരനായി ഇറങ്ങിയ കവീച്ച കവറാസ് കേലിയുടെ ഇരട്ട ​ഗോളിന്റെ കരുത്തിൽ രണ്ടിനെതിരെ അഞ്ച് ​ഗോളുകൾക്കാണ് പിഎസ്ജിയുടെ ജയം.


കളിയുടെ തുടക്കത്തിൽ തന്നെ പിഎസ്ജി ​ഗോൾ നേടി. പത്താം മിനിറ്റിൽ ബ്രാഡ്‌ലി ബാർകോളയിലൂടെയാണ് ​ഗോളടി തുടങ്ങിയത്. 28-ാം മിനിറ്റിൽ മാലോ ഗുസ്റ്റോലൂടെ ചെൽസി സമനില പിടിച്ചു. എന്നാൽ ആദ്യ പകുതി അവസാനിക്കും മുമ്പ് ഉസ്മാൻ ഡെംബെലെയിലൂടെ പിഎസ്ജി ലീഡ് പിടിച്ചു. 40-ാം മിനിറ്റിൽ ഒറ്റയാൾ പോരാട്ടത്തിലൂടെയാണ് ഡെംബെലെ ​ഗോൾ നേടിയത്.


രണ്ടാം പകുതിയിൽ എൻസോ ഫെർണാണ്ടസിലൂടെ ഗോൾ മടക്കി ചെൽസി വീണ്ടും സമനില കണ്ടെത്തി. എന്നാൽ ഗോൾകീപ്പർ ഫിലിപ്പ് ജോർഗെൻസന് പറ്റിയ പിഴവ് മുതലെടുത്ത് വിറ്റീന പിഎസ്ജിയെ 3-2ന് മുന്നിലെത്തിച്ചു. തുടർന്ന് 86-ാം മിനിറ്റിൽ കവീച്ച കവറാസ് കേലി ഒരു മനോഹരമായ ​ഗോളിലൂടെ ലീഡ് വീണ്ടും ഉയർത്തി. ഇഞ്ചുറി ടൈമിൽ (94) ജോർജിയൻ താരം തന്റെ രണ്ടാമത്തെ ഗോളും നേടി. മാർച്ച് 18നാണ് രണ്ടാം പാദ മത്സരം.


മറ്റൊരു മത്സരത്തിൽ ബയേർ ലെവർകൂസനും ആഴ്സണലും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു 89-ാം മിനിറ്റിൽ കൈ ഹാവെർട്സ് നേടിയ പെനാൽറ്റി ഗോളാണ് ആഴ്സണലിന് രക്ഷയായത്. റോബർട്ട് ആൻഡ്രിച്ചാണ് ലെവർകൂസനായി ​ഗോൾ നേടിയത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home