ad
Deshabhimani

print edition ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ: അഴ്‌സണൽ 
തിരിച്ചെത്തി

Arsenal team english premier league

ന്യൂകാസിൽ യുണെെറ്റഡിനെതിരെ അഴ്സണലിന്റെ വിയജഗോൾ നേടിയ എബെറെഷി എസെ (വലത്ത്) സഹതാരങ്ങൾക്കൊപ്പം ആഹ്ലാദത്തിൽ | PHOTO: AFP

വെബ് ഡെസ്ക്

Published on Apr 27, 2026, 12:03 AM | 1 min read

ലണ്ടൻ: ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ ഫുട്‌ബോളിൽ നാല്‌ കളി ശേഷിക്കെ ഒന്നാംസ്ഥാനം തിരിച്ചുപിടിച്ച്‌ അഴ്‌സണൽ. നിർണായക മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡിനെ ഒരു ഗോളിന്‌ തോൽപ്പിച്ചാണ്‌ മുന്നേറ്റം. 34 കളിയിൽ 73 പോയിന്റാണ്‌ അഴ്‌സണലിന്‌. 33 കളിയിൽ 70 പോയിന്റുമായി മാഞ്ചസ്‌റ്റർ സിറ്റി രണ്ടാമത്‌ നിൽക്കുന്നു.


കിരീടപ്പോരിൽ ആദ്യഘട്ടം മുതൽ മുന്നിലായിരുന്ന അഴ്‌സണൽ കഴിഞ്ഞയാഴ്‌ചയാണ്‌ രണ്ടാംസ്ഥാനത്തേക്ക്‌ വീണത്‌. രണ്ട്‌ തുടർത്തോൽവികളാണ്‌ തളർത്തിയത്‌. ന്യൂകാസിലിനെതിരെ പക്ഷേ, മൈക്കേൽ അർടേറ്റയുടെ സംഘം കളി പിടിച്ചു. മത്സരം തുടങ്ങി പത്ത്‌ മിനിറ്റ്‌ തികയുംമുന്പ്‌ ഗോൾ നേടി. എബെറെഷി എസെയുടെ തകർപ്പൻ ഷോട്ടിലാണ്‌ ന്യൂകാസിലിനെ വീഴ്‌ത്തിയത്‌. ബോക്‌സിന്‌ മുന്നിലേക്ക്‌ കയ്‌ ഹവേർട്‌സ്‌ നൽകിയ പാസിൽ എസെ കരുത്തോടെ തൊടുത്തു. ഇതിനിടെ ഹവേർട്‌സ്‌ പരിക്കേറ്റ്‌ മടങ്ങിയത്‌ അഴ്‌സണലിന്‌ തിരിച്ചടിയായി.


ന്യൂകാസിൽ തിരിച്ചടിക്കാൻ ശ്രമിച്ചു. വില്ല്യം ഒസുല, ബ്രുണോ ഗിമറെസ്‌, സാൻഡ്രോ ടൊണാലി എന്നിവരുടെ ശ്രമങ്ങൾ ജയം കണ്ടില്ല. തുടർച്ചയായ നാലാം തോൽവിയാണ്‌ ന്യൂകാസിൽ വഴങ്ങിയത്‌.


മെയ്‌ രണ്ടിന്‌ ഫ-ുൾഹാമിനെതിരെയാണ്‌ അഴ്‌സണലിന്റെ അടുത്ത കളി. അതിനുമുന്പ്‌ 29ന്‌ ചാന്പ്യൻസ്‌ ലീഗ്‌ ആദ്യപാദ സെമിയിൽ അത്‌ലറ്റികോ മാഡ്രിഡിനെ നേരിടും. അഞ്ച്‌ കളി ബാക്കിയുള്ള മാഞ്ചസ്‌റ്റർ സിറ്റി നാലിന്‌ എവർട്ടണുമായി കളിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home