print edition പോർച്ചുഗലിന് സമനിലച പെറുവിനെ തകര്‍ത്ത് സെനെഗല്‍

സൗഹൃദ -ഫുട്ബോളിൽ പെറുവിനെ കീഴടക്കിയശേഷം നേഷൻസ് കപ്പുമായി സെനെഗൽ ടീം
മെക്‌സിക്കോ സിറ്റി: ക്രിസ്‌റ്റ്യാനോ റൊണാൾഡോയില്ലാതെ സൗഹൃദ ഫുട്‌ബോളിന് ഇറങ്ങിയ പോർച്ചുഗലിന് നിരാശ. ലോകകപ്പ് ആതിഥേയരായ മെക്‌സിക്കോയുമായി ഗോളില്ലാതെ പിരിഞ്ഞു.
ജോയോ ഫെലിക്‌സിനും ബ്രൂണോ ഫെർണാണ്ടസിനും സ്വാധീനമുണ്ടാക്കാനായില്ല. പരിക്കുകാരണമാണ് റൊണാൾഡോ കളിക്കാതിരുന്നത്.
മറ്റൊരു ആതിഥേയരായ കാനഡ 2–2ന് ഐസ്‌ലൻഡുമായി പിരിഞ്ഞപ്പോൾ അമേരിക്ക ബൽജിയത്തോട് 5–2ന് തോറ്റു.
പെറുവിനെ രണ്ട് ഗോളിന് തോൽപ്പിച്ച സെനെഗൽ ആഫ്രിക്കൻ നേഷൻസ് കപ്പുമായി പരേഡ് നടത്തി. നേഷൻസ് കിരീടം മൊറോക്കോയ്‌ക്ക് നൽകണമെന്ന ആഫ്രിക്കൻ ഫുട്‌ബോൾ ഫെഡറേഷൻ തീരുമാനമെടുത്തതിന്റെ പശ്‌ചാത്തലത്തിലായിരുന്നു ഇൗ പ്രകടനം.










0 comments