ad
Deshabhimani

ഞെട്ടിച്ച് ബോഡോ; ഇന്റർ മിലാനെ പുറത്താക്കി നോർവെ ക്ലബ് പ്രീ ക്വാർട്ടറിൽ

Bod Glimt.jpg
വെബ് ഡെസ്ക്

Published on Feb 25, 2026, 07:57 AM | 1 min read

ബോഡോ: വമ്പൻമാരെ വിറപ്പിച്ച്‌ ബോഡോ എഫ്‌കെ കുതിപ്പ്‌ തുടരുന്നു. ചാമ്പ്യൻസ് ലീ​ഗ് ഫുട്ബോളിൽ നിന്ന് കഴിഞ്ഞ തവണത്തെ റണ്ണേഴ്സ് അപ്പായ ഇന്റർ മിലാനെ പുറത്താക്കിയാണ് നോർവെ ക്ലബ് കരുത്ത് കാട്ടിയത്. ഇരുപാദങ്ങളിലുമായി 5–2ന്റെ വിജയം നേടിയാണ് ടീം ആദ്യമായി ചാമ്പ്യൻസ് ലീ​ഗ് പ്രീ ക്വാർട്ടറിൽ എത്തിയത്.


യെൻസ്‌ പീറ്റർ ഹോഗ്‌ ബോഡോയുടെ വിജയശില്പി. ഒരു ഗോൾ നേടുകയും ഹാക്കോൺ എവ്ജെൻ നേടിയ രണ്ടാമത്തെ ഗോളിന് വഴിയൊരുക്കുകയും ചെയ്തു. പ്രീ- ക്വാർട്ടറിൽ മാഞ്ചസ്റ്റർ സിറ്റിയോ സ്പോർട്ടിംഗോ ആയിരിക്കും ബോഡോയുടെ എതിരാളികൾ.


​ഗ്രൂപ്പ് മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയെയും അത്‌ലറ്റികോ മാഡ്രിഡിനെയും തോൽപ്പിച്ചെത്തിയ ബോഡോ ആദ്യപാദ പ്ലേ ഓഫിൽ 3-1ന്റെ വിജയം നേടിയിരുന്നു. രണ്ടാം പാദത്തിൽ, രണ്ട് ഗോളിന്റെ കടം വീട്ടാനായി ഇന്റർ മിലാൻ ശക്തമായ ആക്രമണങ്ങളാണ് നടത്തിയത്. എന്നാൽ 58-ാം മിനിറ്റിൽ കളി മാറി. ഇന്റർ ഡിഫൻഡറിന്റെ പിഴവ് മുതലെടുത്ത് യെൻസ്‌ പീറ്റർ ഹോഗ്‌ ബോഡോയ്ക്കായി ​ഗോൾ നേടി.


72-ാം മിനിറ്റിൽ ഹോഗിന്റെ പാസിൽ നിന്ന് എവ്ജെൻ കൂടി ​ഗോൾ നേടിയതോടെ ഇന്റർ മിലാന്റെ പ്രതീക്ഷകൾ അസ്തമിച്ചു. 76-ാം മിനിറ്റിൽ അലസാൻഡ്രോ ബാസ്റ്റോണി ഇന്ററിനായി ആശ്വാസ ​ഗോൾ നേടി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home