ad
Deshabhimani

എസ്‌തെവായോ, മിലിറ്റാവോ, റോഡ്രിഗോ പുറത്ത്‌

print edition നെയ്‌മർ സാധ്യതാ ടീമിൽ

Neymar

നെയ്‌മർ

വെബ് ഡെസ്ക്

Published on May 13, 2026, 12:45 AM | 1 min read

സാവോപോളോ: ലോകകപ്പിൽ കളിക്കാനുള്ള നെയ്‌മറുടെ മോഹത്തിന്‌ തിരിതെളിയുന്നു. പരിശീലകൻ കാർലോ ആൻസെലോട്ടി പ്രഖ്യാപിച്ച ബ്രസീലിന്റെ 55 അംഗ ടീമിൽ നെയ്‌മർക്കും ഇടംകിട്ടി. മുൻ ക്യാപ്‌റ്റൻ തിയാഗോ സിൽവയും പട്ടികയിലുണ്ട്‌. അതേസമയം, യുവതാരം എസ്‌തെവായോ പുറത്തായി. എദെർ മിലിറ്റാവോ, റോഡ്രിഗോ എന്നിവർക്കും ഇടമില്ല. 26 അംഗ ടീമിനെ ദിവസങ്ങൾക്കുള്ളിൽ പ്രഖ്യാപിക്കും.


ശാരീരികക്ഷമത തെളിയിച്ചാൽ നെയ്‌മറിനെ ലോകകപ്പ്‌ ടീമിൽ ഉൾപ്പെടുത്തുമെന്ന്‌ ആൻസെലോട്ടി പ്രഖ്യാപിച്ചിരുന്നു. അവസാന സ‍ൗഹൃദ മത്സരങ്ങൾക്കുള്ള ടീമിൽ പക്ഷേ, മുപ്പത്തിനാലുകാരന്‌ ഇടംകിട്ടിയില്ല. നിലവിൽ സാധ്യതാ ടീമിലെടുത്തെങ്കിലും അന്തിമ ടീമിലുണ്ടാകുമെന്ന്‌ ഉറപ്പില്ല. നാലാം ലോകകപ്പാണ്‌ നെയ്‌മറുടെ ലക്ഷ്യം. 79 ഗോളുമായി ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോളടിക്കാരനാണ്‌.


കാസെമിറോ, മാർക്വിന്യോസ്‌‍, ഗബ്രിയേൽ മഗാലിയസ്‌, ബ്ര‍ൂണോ ഗ്വിമറസ്‌, ഫാബീന്യോ, ലൂകാസ്‌ പക്വേറ്റേ, വിനീഷ്യസ്‌ ജൂനിയർ, റഫീന്യ, മതിയാസ്‌ കുന്യ‍, ഗബ്രിയേൽ മാർട്ടിനെല്ലി, ജോയോ പെഡ്രോ, എൻഡ്രിക്ക്‌, റിച്ചാർലിസൺ, ആന്തണി തുടങ്ങിയ മറ്റ്‌ പ്രധാന കളിക്കാരൊക്കെ ടീമിലുൾപ്പെട്ടു.


എസ്‌തെവായോക്ക്‌ ആൻസെലോട്ടിയുടെ പദ്ധതികളിൽ പ്രത്യേക സ്ഥാനമുണ്ടായിരുന്നു. പക്ഷേ, ഏപ്രിൽ 18ന്‌ മാഞ്ചസ്‌റ്റർ യുണൈറ്റഡുമായുള്ള കളിക്കിടെ പരിക്കേറ്റതോടെ ചെൽസി താരത്തിന്‌ പ്രതീക്ഷ നഷ്ടമായി. ചെൽസിക്കായി 36 മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home