print edition വിരമിക്കൽ ഉറച്ചതെന്ന് നെയ്‌മർ

സാവോപോളോ: ബ്രസീൽ ഫുട്‌ബോൾ ടീമിൽനിന്നും വിരമിക്കൽ പ്രഖ്യാപിച്ച തീരുമാനം ഉറച്ചതെന്ന് നെയ്‌മർ. ലോകകപ്പിൽ നോർവെയ്‌ക്കെതിരായ പ്രീ ക്വാർട്ടർ തോൽവിക്ക് പിന്നാലെയാണ് മുന്നേറ്റക്കാരൻ രാജ്യാന്തര വേദി വിടുകയാണെന്ന് അറിയിച്ചത്. പിന്നീട് ഇതേപറ്റി വലിയ പ്രതികരണം നടത്തിയിരുന്നില്ല.
മുപ്പത്തിനാലുകാരൻ തീരുമാനം പുനപരിശോധിക്കുമെന്ന വാർത്തകളും വന്നു. ഇതെല്ലാം നെയ്‌മർ തള്ളി. ‘അതൊരു അടഞ്ഞ അധ്യായമാണ്. ഇനി ദേശീയ ടീമിലേക്കില്ല. എന്നാലാവുന്നതെല്ലാം ചെയ്‌തു’–ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരൻ പറഞ്ഞു. 130 കളിയിൽ 80 ഗോളുണ്ട് നെയ്‌മറിന്.









0 comments