Deshabhimani

print edition ഇന്ത്യൻ വനിതകൾക്ക്‌ റഷ്യൻ തോൽവി

football

സൗഹൃദ ഫുട്ബോളിൽ റഷ്യൻ താരത്തിന്റെ മുന്നേറ്റം തടയുന്ന ഇന്ത്യയുടെ സഫ്--നിദ (8)

വെബ് ഡെസ്ക്

Published on Oct 09, 2026, 12:44 AM | 1 min read

കൊൽക്കത്ത : സ‍ൗഹൃദ ഫുട്‌ബോളിൽ ഇന്ത്യൻ പുരുഷ ടീമിന്‌ പിന്നാലെ വനിതകൾക്കും ദയനീയ തോൽവി. റഷ്യ നാല്‌ ഗോളിന്‌ തുരത്തി. ആദ്യ പകുതിയിൽ 40 മിനിറ്റുവരെ പിടിച്ചുനിന്നു. ഗോളി മൊണാലിസാ ദേവിയുടെ ചെറുത്തുനിൽപ്പാണ്‌ തുണയായത്‌. എന്നാൽ രണ്ടാം പകുതിയിൽ കൈവിട്ടുപോയി. മലയാളി താരം കാസർകോട്ടുകാരി പി മാളവിക കളത്തിലുണ്ടായിരുന്നു.


കിര പൊതുകോവ ഇരട്ട ഗോൾ നേടി. ലാന ഷെയ്‌ന, ലാന സിസ്‌റ്റുനോവ എന്നിവർ പട്ടിക പൂർത്തിയാക്കി. ഫിഫ റാങ്കിൽ റഷ്യ 27–ാം സ്ഥാനത്താണ്‌. ഇന്ത്യ 69. അടുത്ത മത്സരം ഞായറാഴ്‌ചയാണ്‌. മുമ്പ്‌ രണ്ടുതവണ ഏറ്റുമുട്ടിയപ്പോഴും ജയം റഷ്യക്കൊപ്പമായിരുന്നു. 2021ൽ എട്ട്‌ ഗോളിനും 2025ൽ രണ്ട്‌ ഗോളിനും ജയിച്ചു. ഇന്ത്യൻ പുരുഷ ടീം ലോകകപ്പ്‌ ടീമുകളായ ബ്രസീലിനോടും (4–0) ഉറുഗ്വായ്‌യോടും (6–1) തോറ്റിരുന്നു. പാനമയോട്‌ 1–1 സമനില.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home