ad
Deshabhimani

മൊറോക്കോ അണ്ടർ 20 ലോകകപ്പ്‌ ഫുട്‌ബോൾ ജേതാക്കൾ

print edition സാന്റിയാഗോയിൽ ആഫ്രിക്കൻ പെരുമ

morocco football
വെബ് ഡെസ്ക്

Published on Oct 21, 2025, 01:36 AM | 1 min read

സാന്റിയാഗോ: എതിരാളിയുടെ പേരിനും പെരുമയ്‌ക്കും മുന്നിൽ മൊറോക്കൻ ക‍ൗമാരം അത്ഭുതപ്പെട്ടില്ല. തോൽക്കാൻ മനസ്സില്ലെന്ന്‌ പ്രഖ്യാപിച്ച്‌ സാന്റിയാഗോയിലെ നാസിനോൾ സ്‌റ്റേഡിയത്തിൽ ആഫ്രിക്കൻ പട പന്തുതട്ടിയപ്പോൾ അർജന്റീനയ്‌ക്ക്‌ മറുപടിയുണ്ടായില്ല. ഏഴാം കിരീടം കൊതിച്ചെത്തിയ അർജന്റീനയെ രണ്ട്‌ ഗോളിന്‌ തുരത്തി മൊറോക്കോ അണ്ടർ 20 ലോകകപ്പ്‌ ഫുട്‌ബോൾ ജേതാക്കളായി. ആഫ്രിക്കൻ ടീമിന്റെ ആദ്യ നേട്ടമാണിത്‌. ഇതുവരെയും ഒരു പ്രായവിഭാഗങ്ങളിലും മൊറോക്കോ ലോകകപ്പ്‌ ഉയർത്തിയിട്ടില്ല.


സീനിയർ നിര കഴിഞ്ഞ ഖത്തർ ലോകകപ്പിൽ സെമിവരെ മുന്നേറിയിരുന്നു. ഫൈനലിൽ യാസിർ സബീരിയാണ്‌ രണ്ട്‌ ഗോളും നേടിയത്‌. ആദ്യപകുതിയിലായിരുന്നു എല്ലാ ഗോളും. പോർച്ചുഗീസ്‌ ക്ലബ്‌ എഫ്‌സി ഫമാലികാവോയ്‌ക്കായാണ്‌ ഇരുപതുകാരൻ ബ‍ൂട്ടിടുന്നത്‌.ക‍ൗമാര ലോകകപ്പിൽ അവിസ്‌മരണീയ കുതിപ്പായിരുന്നു മൊറോക്കോയുടേത്‌. കരുത്തരായ ബ്രസീൽ, സ്‌പെയ്‌ൻ, ഫ്രാൻസ്‌, അമേരിക്ക, ദക്ഷിണ കൊറിയ ടീമുകളെ വീഴ്‌ത്തി. ഗ്രൂപ്പ്‌ഘട്ടം മെക്‌സിക്കോയോട്‌ മാത്രമായിരുന്നു തോൽവി. അർജന്റീനയ്‌ക്കെതിരെ കിട്ടിയ അവസരം മുതലെടുത്തായിരുന്നു ലക്ഷ്യം കണ്ടത്‌. ഗോൾകീപ്പർ ഇബ്രാഹിം ഗോമിസിന്റെ തകർപ്പൻ പ്രകടനവും തുണയായി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home