ad
Deshabhimani

മെസ്സിയടക്കമുള്ള അർജന്റീന ടീം അംഗങ്ങളുടെ പാസ്‌പോർട്ട് വിവരങ്ങൾ ചോർന്നു

MESSI ARGENTINA
വെബ് ഡെസ്ക്

Published on Jun 10, 2026, 09:20 PM | 1 min read

അലബാമ (യുഎസ്എ): ഫിഫ ലോകകപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കെ നടന്ന സന്നാഹ മത്സരത്തിനിടെ അർജന്റീന ദേശീയ ഫുട്ബോൾ ടീമിന്റെ മുഴുവൻ അംഗങ്ങളുടെയും അതീവ സ്വകാര്യമായ പാസ്‌പോർട്ട് വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്. ഐസ്‌ലാൻഡിനെതിരായ പ്രീ-വേൾഡ് കപ്പ് സൗഹൃദ മത്സരത്തിന് മുമ്പ് അമേരിക്കയിലെ ജോർജിയ-ഹെയർ സ്റ്റേഡിയത്തിൽ, പുറത്തുവിട്ട ഔദ്യോഗിക ടീം ഷീറ്റിൽ കളിക്കാരുടെ പാസ്‌പോർട്ട് വിവരങ്ങൾ സെൻസർ ചെയ്യാതെ മാധ്യമങ്ങൾക്കും മാച്ച് ഒഫീഷ്യലുകൾക്കും വിതരണം ചെയ്യുകയായിരുന്നു. ഇതോടെ മെസ്സി ഉൾപ്പെടെ അർജന്റീന സ്ക്വാഡിലെ എല്ലാ താരങ്ങളുടെയും പാസ്‌പോർട്ട് നമ്പറുകൾ പുറത്തായി.


ലയണൽ മെസ്സി, ലിസാൻഡ്രോ മാർട്ടിനെസ്, എൻസോ ഫെർണാണ്ടസ് എന്നിവരുൾപ്പെടെ സ്റ്റാർട്ടിംഗ് ഇലവനും ബെഞ്ചിലുള്ള താരങ്ങളുമടങ്ങുന്ന മുഴുവൻ സംഘത്തിന്റെയും വിവരങ്ങൾ ചോർച്ചയിൽ ഉൾപ്പെട്ടതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സാധാരണയായി ഇത്തരം ടീം ലിസ്റ്റുകളിൽ പാസ്‌പോർട്ട് വിവരങ്ങൾ ഉൾപ്പെടുന്നുവെങ്കിലും പൊതുവായി വിതരണം ചെയ്യുന്ന പതിപ്പിൽ അവ മറച്ചുവെക്കുന്നതാണ് പതിവ്. എന്നാൽ ഈ മത്സരത്തിൽ അത് പാലിക്കപ്പെടാതിരുന്നതാണ് ഗുരുതര സുരക്ഷാ പിഴവിന് കാരണമായത്.


അലബാമയിലെ ഓബേൺ നഗരത്തിലെ ജോർദാൻ-ഹെയർ സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. ടർക്കിഷ് എയർലൈൻസ് സ്‌പോൺസർ ചെയ്യുന്ന ‘റോഡ് ടു 26’ എന്ന പരിപാടിയുടെ ഭാഗമായാണ് സന്നാഹ മത്സരം സംഘടിപ്പിച്ചത്. ഈ വീഴ്ചയെ തുടർന്ന് സംഘാടകരുടെ സുരക്ഷാ സംവിധാനത്തിൽ വലിയ വിമർശനങ്ങളാണ് ഉയർന്നിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home