ഫ്രഞ്ച് ഷോ; മൊറോക്കോയുടെ മട തകർത്ത് എംബാപ്പയുടെയും പിള്ളേരും

മിഥുൻ കൃഷ്‌ണ/ mog state
Published on Jul 10, 2026, 07:47 AM | 2 min read
ആദ്യം ഫ്രസ്ട്രേഷൻ്റെ പാമ്പും കോണിയും. പിന്നെ എംബാപ്പയുടെയും പിള്ളേരുടെയും ഗിഗാചാഡ് ഷോ. ബോറടിപ്പിക്കുന്ന ഡിഫൻസും പാഴായ പെനാൾട്ടിയും. ഒടുവിൽ മൊറോക്കോ സിങ്കങ്ങളുടെ മട തകർത്ത് ഫ്രഞ്ച് പട സെമിയിലേക്ക്.
മൊറോക്കോയുടെ shadow മാത്രമായിരുന്നു ഗ്രൗണ്ടിൽ. ഒരിക്കൽ പോലും ഗർജിച്ചില്ല. ആഫ്രിക്കൻ Aura ഈസ് Zero .
ഫസ്റ്റ് ഹാഫ് ഫുൾ ഓൺ ഫ്രസ്‌ട്രേഷൻ സീൻ ആയിരുന്നു. തുടക്കം മുതൽ മൊറോക്കോ ബോക്സിലായിരുന്നു പാമ്പും കോണിയും കളി. എംബാപ്പയ്ക്കും ഡെംബലേയ്ക്കും അകത്തേക്ക് NO entry Sheet. മൊറോക്കോയുടെ കട്ട ഡിഫൻസ്.
അഞ്ചാം മിനിറ്റിൽ കിട്ടിയ പഴുതിൽ എംബാപ്പ അടിച്ചത് എയറിലേക്ക്. നെക്സ്റ്റ് മൊമൻ്റിൽ ഡെംബലേയുടെ ഹെഡറും ഫ്ലോപ്പായി. 16 മിനിറ്റിൽ കിട്ടിയ കിടിലൻ ചാൻസ് മൊറോക്കോയുടെ ഹക്കീമി ചോക്കാക്കി.
28 മിനിറ്റിൽ കിട്ടിയ പെനാൽട്ടി എംബാപ്പെ അങ്കാര മെസി മോഡിൽ അടിച്ചുതുലച്ചു. മൊറോക്കോ ഗോളി യാസിൻ ബോണോ ഫുൾ ഗോഡ് മോഡിൽ തന്നെ.
41 മിനിറ്റിൽ മൊറോക്കോയുടെ കുക്കിങ്ങൊക്കെ നോ ഗെയിൻസ്, ജസ്റ്റ് പെയിൻ വൈബിൽ. ഫ്രഞ്ച് ഗോളി മൈക്ക് മെന്യാന് മൈക്ക് ഓണാക്കേണ്ടിവന്നതേയില്ല. 99% time post.
ഇഞ്ച്വറിടൈമിൽ ഫ്രാൻസിൻ്റെ ഡുവെയുടെ ഷോട്ട് ബാറിൽ തൊട്ട് സ്കൈലാർക്കിൽ. തൊട്ടു പിന്നാലെ കിട്ടിയ ഫ്രീകിക്ക് ഹക്കീമി അന്താരാഷ്‌ട്ര നിലയത്തിലേക്ക് അടിച്ചിട്ടു. ഫസ്റ്റ് ഹാഫ് ഭയങ്കര മിഡായി. ഗോളുമില്ല, കാർഡുമില്ല. Zero hype ഓൺലി ഡിസ പോയ്ൻ്റ്മെൻ്റ്.

സെക്കൻഡ് ഹാഫിൽ ഫുൾ ഓൺ മെസ്സ്. മൊറോക്കോ പവർ കൗണ്ടർ അറ്റാക്കും കട്ട ഡിഫൻസുമായി കളം പിടിക്കാൻ നോക്കി. പക്ഷേ 60 മിനിറ്റിൽ എംബാപ്പ ആദ്യ ഗോൾ തൂക്കി. മൊറോക്കോ ഡിഫൻസ് അൺലോക്കായി വണ്ടറടിച്ചു. സ്‌റ്റേഡിയത്തിൽ ബ്ലു ബ്ലാസ്റ്റ്. പെനാൽട്ടി മിസാക്കിയതിൻ്റെ L അപ്പൊത്തനെ പ്രായശ്ചിത്തം ചെയ്ത് കിലിയൻ്റെ കോമ്പൻസേഷൻ. സ്‌കോർ 1-0 .
അതോടെ സട കൊഴിഞ്ഞ സിങ്കങ്ങൾ വീണ്ടും ഡിഫൻസീവ് മോഡിലേക്ക്. but ഫ്രഞ്ച് പടയുടെ അടുത്ത sheesh മൊറോക്കോയ്ക്ക് Shock ആയി. ഡെംബലേ വക സെക്കൻഡ് മിഷൻ കംപ്ലീറ്റഡ് . സ്‌കോർ 2 -0.
ഒന്നാഹിയും ഹക്കീമിയും NPC ആയപ്പോൾ റഹീമിയെ ഇറക്കിവിട്ടെങ്കിലുo സീൻ കോൺട്ര തന്നെ. 79 മിനിറ്റിൻ റഹീമിയുടെ ബാംഗർ ഫ്രഞ്ച് ഗോളി മൈക്ക് മെന്യാൻ പോക്കറ്റിലാക്കി Thanks മുത്തേ പറഞ്ഞു.
എംബാപ്പ പരിക്കേറ്റ് ബെഞ്ച് പടിച്ചപ്പോൾ ഇറക്കിവിട്ട ബാർ കോള 86 മിനിറ്റിൽ കോളാക്കാൻ നോക്കിയെങ്കിലും താൻ ചത്തിട്ടില്ലെന്ന് മൊറോക്കോ ഗോളി ബോണോ.
ബെഞ്ചിലുള്ള സകല പ്ലയേഴ്സിനെയും ഇറക്കി ലാസ്റ്റ് പുഷ് നോക്കിയെങ്കിലും മൊറോക്കോ ഫുൾ ഡെഡ് സോണിൽ തന്നെ.
റഫറിയുടെ ഫൈനൽ വിസിൽ വന്നതോടെ ഫ്രഞ്ച് പട ഫുൾ ഗിഗാ ചാഡ് മോഡിൽ സെമിയിലേക്ക്.
മൊറോക്കോയും RIP ആയതോടെ ആഫ്രിക്കൻ ഓറ മൊത്തതിൽ Out .
കളി വെറും One Sided Business ആയി. 2-0 ന് ക്വാർട്ടർ തൂക്കി ഫ്രഞ്ച് പട കപ്പും കൊണ്ടേ മടങ്ങൂവെന്ന main charector energy യിൽ ആണ്.
ആഫ്രിക്കൻ പവർ ഹൗസ് ഒഫീഷ്യലി Out of energy ആയി. france is the Boss here. BHOOM ....









0 comments