പ്രീമിയർ ലീഗ്: മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം

Photo:Getty Images
ലണ്ടൻ : റയാൻ ചെർക്കിയുടെ മികച്ച പ്രകടനത്തിന്റെ കരുത്തിൽ പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം. സെൽഹർസ്റ്റ് പാർക്കിൽ നടന്ന മത്സരത്തിൽ ക്രിസ്റ്റൽ പാലസിനെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് എൻസോ മാരെസ്കയുടെ മാഞ്ചസ്റ്റർ സിറ്റി തകർത്തത്. ലീഗിൽ സിറ്റിയുടെ തുടർച്ചയായ രണ്ടാം ജയമാണിത്.
പത്താം നമ്പർ ജേഴ്സിയിൽ കളത്തിലിറങ്ങിയ ഫ്രഞ്ച് താരം റയാൻ ചെർക്കി ലയണൽ മെസിയെ ഓർമ്മിപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. മത്സരത്തിൽ ഇരട്ട ഗോളുകളുമായി ചെർക്കി തിളങ്ങി. ക്രിസ്റ്റൽ പാലസ് പ്രതിരോധനിരയെ മറികടന്ന് താരം നേടിയ സോളോ ഗോൾ മത്സരത്തിലെ മികച്ച നിമിഷങ്ങളിലൊന്നായി.
ഇർലിംഗ് ഹാളണ്ടും മത്സരത്തിൽ ഇരട്ട ഗോളുകൾ നേടി. സീസണിലെ തന്റെ ആദ്യ ഗോളുമായി ഹാളണ്ട് ടീമിന് ആദ്യ ലീഡ് സമ്മാനിക്കുകയായിരുന്നു. ക്രിസ് റിച്ചാർഡ്സിനെ കാഴ്ചക്കാരനാക്കി,മികച്ച ഹെഡറിലൂടെയാണ് ഹാളണ്ട് ഗോൾ നേടിയത്.
മത്സരത്തിന്റെ അവസാന ഘട്ടത്തിൽ ശക്തമായ ഫിനിഷിലൂടെ ഹാളണ്ട് നാലാം ഗോളും കണ്ടെത്തി. പുതിയ പരിശീലകൻ പിയറി സേജിന്റെ കീഴിൽ ആദ്യ ജയം തേടിയിറങ്ങിയ ക്രിസ്റ്റൽ പാലസിനായി ടൈറിക് മിച്ചലിന് ലഭിച്ച മികച്ച അവസരം പാഴായി.










0 comments