ad
Deshabhimani

print edition എഫ്എ കപ്പ് ഫുട്ബോൾ: സിറ്റി ഫൈനലിൽ

Nico Gonzalez

നിക്കോ ഗൊൺസാലസ് | PHOTO: AFP

വെബ് ഡെസ്ക്

Published on Apr 27, 2026, 12:00 AM | 1 min read

ലണ്ടൻ: മോശം പ്രകടനങ്ങൾക്കുശേഷം മാഞ്ചസ്‌റ്റർ സിറ്റി സീസണിലെ രണ്ടാം കിരീടത്തിനരികെ. ആവേശകരമായ മത്സരത്തിൽ സതാംപ്ടണെ കീഴടക്കി സിറ്റി എഎഫ്‌ കപ്പ്‌ ഫുട്‌ബോളിന്റെ ഫൈനലിൽ കടന്നു. ഒരു ഗോളിന്‌ പിന്നിട്ടുനിന്ന ശേഷം രണ്ടെണ്ണം തിരിച്ചടിച്ചായിരുന്നു പെപ്‌ ഗ്വാർഡിയോളയുടെ സംഘം ജയം പിടിച്ചത്‌. മെയ്‌ 16നാണ്‌ ഫൈനൽ.


ഇ‍ൗ സീസണിൽ കിരീടമൊന്നും പ്രതീക്ഷിക്കാതിരുന്ന സിറ്റി അവസാന ഘട്ടത്തിൽ തകർപ്പൻ പ്രകടനങ്ങളിലൂടെ തിരിച്ചുവരികയാണ്‌. അഴ്‌സണലിനെ കീഴടക്കി ലീഗ്‌ കപ്പ്‌ സ്വന്തമാക്കിയ സിറ്റി പ്രീമിയർ ലീഗിലും സജീവ പ്രതീക്ഷയിലാണ്‌.


സതാംപ്‌ടണിനെതിരെ സെമിയിൽ ഇറങ്ങുന്പോൾ എട്ട്‌ മാറ്റങ്ങളാണ്‌ ഗ്വാർഡിയോള വരുത്തിയത്‌. എർലിങ്‌ ഹാലണ്ടും അന്റോയ്‌ൻ സെമെന്യോയും ഉൾപ്പെടെയുള്ള പ്രധാന കളിക്കാരിൽ പലരും ബഞ്ചിലിരുന്നു. കളിയിൽ പൂ‍ർണനിയന്ത്രണം നേടിയിട്ടും സിറ്റിക്ക്‌ ഗോളടിക്കാൻ മാത്രം കഴിഞ്ഞില്ല. അവസാന ഘട്ടങ്ങളിൽ ഹാലണ്ടും ജെറെമി ഡൊക്കുവും നിക്കേ ഒറെയ്‌ലിയും ഉൾപ്പെടെ കളത്തിലെത്തി. പക്ഷേ, കളിഗതിക്കെതിരായി സതാംപ്‌ടണാണ്‌ ലീഡ്‌ നേടിയത്‌. 80–ാം മിനിറ്റിൽ ഫിൻ അസാസിന്റെ ലോങ്‌ റേഞ്ചർ സിറ്റിയെ ഞെട്ടിച്ചു. മൂന്ന്‌ മിനിറ്റിനുള്ളിലായിരുന്നു മറുപടി. ഡൊക്കുവിന്റെ തകർപ്പനടിയിലാണ്‌ സിറ്റി ഒപ്പമെത്തിയത്‌. അഞ്ച്‌ മിനിറ്റിൽ നിക്കോ ഗൊൺസാലസിന്റെ ലോങ്‌ റേഞ്ചിൽ ജയവും പൂർത്തിയാക്കി. തുടർച്ചയായ നാലാം തവണയാണ്‌ ഗ്വാർഡിയോളയും സംഘവും എഫ്‌എ കപ്പ്‌ സെമിയിൽ കടക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home