പ്രീമിയർ ലീഗിൽ വമ്പന്മാർക്ക് സമനില; ഗോളില്ലാതെ സിറ്റിയും ലിവർപൂളും

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വമ്പന്മാർക്ക് സമനില കുരിക്ക്. മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, ടോട്ടനം ഹോട്‌സ്പർ ടീമുകൾ ഗോളില്ലതെ സമനിലയിൽ കുരുങ്ങിയപ്പോൾ ഫുൾഹാം- ക്രിസ്റ്റൽ പാലസ് മത്സരം 1-1 സമനിലയിൽ പിരിഞ്ഞു. സമനിലയോടെ പോയന്റ് പട്ടികയിൽ ആർസണലും സിറ്റിയും തമ്മിലുള്ള വ്യത്യാസം നാലായി ഉയർന്നു. 19 മത്സരത്തിൽ നിന്ന് ആർസണലിന് 45 പോയന്റും സിറ്റിക്ക് 41 പോയന്റുമാണുള്ളത്. 19 മത്സരത്തിൽ നിന്നും 33 പോയന്റുമായി പട്ടികയിൽ നാലാം സ്ഥാനത്താണ് ലിവർപൂൾ.
മാഞ്ചസ്റ്റർ സിറ്റിയെ സണ്ടർലാന്റും ലിവർപൂളിനെ ലീഡ്‌സ് യുനൈറ്റഡും ടോട്ടനത്തെ ബ്രെൻഡ്‌ഫോർഡുമാണ് പിടിച്ചുകെട്ടിയത്. 67 ശതമാനം സമയവും പന്ത് കൈവശം വെച്ച സിറ്റി 14 തവണയാണ് ഗോൾ ലക്ഷ്യമാക്കി പന്ത് തൊടുത്തത്. സണ്ടർലാന്റ് എട്ട് തവണ സിറ്റിയെയും പരീക്ഷിച്ചു. ലീഡ്‌സ് യുനൈറ്റഡിനെതിരെ പന്തടക്കം കൊണ്ട് മുന്നിട്ടു നിന്ന ലിവർപൂൾ 16 തവണയാണ് ഗോൾ ലക്ഷ്യമാക്ക് പന്തടിച്ചത്. മികച്ച അവസരങ്ങൾ ഗോളാക്കി മാറ്റാൻ കഴിയാതെ വന്നതോടെ മത്സരം സമനിലയിൽ കലാശിക്കുകയായിരുന്നു.










0 comments