print edition ഹാലണ്ട് ഹാട്രിക്കിൽ സിറ്റി; എഫ്‌എ കപ്പിൽ ലിവർപൂളിനെ തോൽപ്പിച്ചു

എലർങ് ഹാലണ്ട് | Photo Credit: X/Manchester City
ലണ്ടൻ: മാഞ്ചസ്‌റ്റർ സിറ്റിയിൽ ഒരിക്കൽക്കൂടി എലർങ് ഹാലണ്ടിന്റെ ഗോളടിമേളം. എഫ്‌എ കപ്പ് ഫുട്‌ബോൾ ക്വാർട്ടറിൽ ലിവർപൂളിനെ നാല് ഗോളിന് സിറ്റി തകർത്തപ്പോൾ അതിൽ മൂന്നും ഹാലണ്ടിന്റെ ബൂട്ടിൽനിന്നായിരുന്നു. അന്റോയ്‌ൻ സെമെന്യോയും ലക്ഷ്യം കണ്ടു.
സിറ്റിയുടെ കടുത്ത ആക്രമണത്തിൽ ഉലഞ്ഞുപോയ ലിവർപൂളിന് കളിയുടെ ഒരു ഘട്ടത്തിലും പിടിച്ചുനിൽക്കാനായില്ല. രണ്ടാംപകുതിയിൽ കിട്ടിയ പെനൽറ്റി ലിവർപൂൾ മുന്നേറ്റക്കാരൻ മുഹമ്മദ് സലാ നഷ്‌ടപ്പെടുത്തി. ഇൗജിപ്‌തുകാരന്റെ കിക്ക് സിറ്റി ഗോൾ കീപ്പർ ജയിംസ് ട്രഫോർഡ് തടഞ്ഞു. തുടർച്ചയായ എട്ടാം തവണയാണ് സിറ്റി എഫ്‌എ കപ്പ് സെമിയിൽ കടക്കുന്നത്.
തോൽവിയോടെ ലിവർപൂൾ പരിശീലകൻ ആർണെ സ്ലോട്ടിന്റെ നില പരുങ്ങലിലായി. ചാന്പ്യൻസ് ലീഗ് ക്വാർട്ടർ ആദ്യപാദത്തിൽ പിഎസ്‌ജിയെ നേരിടാനൊരുങ്ങുകയാണ് ലിവർപൂൾ.









0 comments