print edition ഇംഗ്ലീഷ് പ്രീമിയർ ലീഗ് ; ടോട്ടനത്തെ വീഴ്‌ത്തി ലിവർപൂൾ

ലണ്ടൻ
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോളിൽ ടോട്ടനം ഹോട്‌സ്‌പറിനെ 2–1ന് തോൽപ്പിച്ച് ലിവർപൂൾ. അലെക്‌സാണ്ടർ ഇസാക്കും ഹ്യൂഗോ എകിടികെയും നിലവിലെ ചാമ്പ്യൻമാർക്കായി ഗോളടിച്ചു. റിച്ചാർലിസണാണ് ടോട്ടനത്തിന്റെ ആശ്വാസഗോൾ നേടിയത്.
ഒമ്പത് പേരുമായാണ് ടോട്ടനം കളി പൂർത്തിയാക്കിയത്. 33–ാം മിനിറ്റിൽ സാവി സിമൺസും പരിക്കുസമയം ക്രിസ്റ്റ്യൻ റൊമേറോയും ചുവപ്പ് കാർഡ് കണ്ട് പുറത്തായി. 17 കളിയിൽ 29 പോയിന്റോടെ അഞ്ചാം സ്ഥാനത്താണ് ലിവർപൂൾ. ടോട്ടനം (22) പതിമൂന്നാമതാണ്.
ഒന്നാമതുള്ള അഴ്‌സണൽ (39) ഒറ്റ ഗോളിന് എവർട്ടണെ തോൽപ്പിച്ച് ലീഡുയർത്തി. വിക്ടർ യോകെഴ്‌സ് വിജയഗോൾ നേടി. മറ്റൊരു കളിയിൽ മാഞ്ചസ്റ്റർ സിറ്റി 3–0ന് വെസ്റ്റ്‌ഹാം യുണൈറ്റഡിനെ വീഴ്‌ത്തി. എർലിങ് ഹാലണ്ട് ഇരട്ടഗോളടിച്ചു. ടിയാനി റെയ്‌ൻഡേഴ്‌സും ലക്ഷ്യം കണ്ടു.37 പോയിന്റുമായി രണ്ടാമതാണ് സിറ്റി.









0 comments