ad
Deshabhimani

വീണ്ടും മെസി മാജിക്; കാമ്പിയോൺസ് കപ്പുയർത്തി ഇന്റർ മയാമി

Inter Miami Wins Campeones Cup

Photo Credit: X/InterMiamiCF

വെബ് ഡെസ്ക്

Published on Sep 17, 2026, 10:42 AM | 1 min read

മയാമി: ഇതിഹാസതാരം ലയണൽ മെസിയുടെ കരുത്തിൽ ക്രൂസ് അസൂലിനെ വീഴ്ത്തി ഇന്റർമയാമി കാമ്പിയോൺസ് കപ്പ് ജേതാക്കളായി. എതിരില്ലാത്ത രണ്ട് ​ഗോളുകൾക്കായിരുന്ന കിരീടനേട്ടം. മെസിക്ക് ഇത് തന്റെ ഫുട്ബോൾ കരിയറിലെ 48-ാം കിരീടമാണ്. ഇന്റർമയാമി ജഴ്സിയിൽ താരം 100 ​ഗോൾ നേട്ടവും ഈ മത്സരത്തിൽ സ്വന്തമാക്കി.


ലൂയിസ് സുവാരസിന്റെ പാസിൽ നിന്ന് 24-ാം മിനിറ്റിൽ ഹെഡറിലൂടെയാണ് മെസി ഗോൾ വേട്ടയ്ക്ക് തുടക്കമിട്ടത്. മെസിയുടെ കോർണർ കിക്കിൽ നിന്ന് 81-ാം മിനിറ്റിൽ ഹെഡറിലൂടെ ബ്രസീലിയൻ താരം കാസെമിറോ സ്കോർ 2-0 ആക്കി ഉയർത്തി. കാസെമിറോ തന്റെ അവസാന അഞ്ച് മത്സരങ്ങളിൽ നാല് ഗോളുകൾ നേടി.


മെസിയുടെ വരവിനുശേഷം മൂന്ന് വർഷത്തിനുള്ളിൽ നേടുന്ന മറ്റൊരു കിരീടനേട്ടമാണ് കാംപിയോണസ് കപ്പ്. 2023ൽ ലീഗ്സ് കപ്പും, 2024ൽ സപ്പോർട്ടേഴ്‌സ് ഷീൽഡും, 2025ൽ എംഎൽഎസ് കപ്പും മയാമി നേടിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home