ad
Deshabhimani

മെസ്സി തന്നെ താരം; മേജർ ലീഗ് സോക്കറിലെ ഏറ്റവും ഉയർന്ന പ്രതിഫലം ലയണൽ മെസ്സിക്ക്

messi

Photo Credit: REUTERS

വെബ് ഡെസ്ക്

Published on May 13, 2026, 10:57 AM | 1 min read

മിയാമി: മേജർ ലീഗ് സോക്കറിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന താരമെന്ന റെക്കോർഡ് നിലനിർത്തി ലയണൽ മെസ്സി. എംഎൽഎസ് പ്ലേയേഴ്സ് അസോസിയേഷൻ പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം 25 മില്യൺ ഡോളറാണ് (ഏകദേശം 239 കോടി രൂപ) അർജന്റീന നായകന്റെ അടിസ്ഥാന ശമ്പളം.ലീഗിലെ രണ്ടാമത്തെ ഉയർന്ന പ്രതിഫലം വാങ്ങുന്ന താരത്തേക്കാൾ ഇരട്ടിയിലധികമാണ് മെസ്സിയുടെ വരുമാനം.


കഴിഞ്ഞ ഒക്ടോബറിൽ ഇന്റർ മിയാമിയുമായി ഒപ്പിട്ട പുതിയ കരാർ പ്രകാരമാണ് ഈ വർധനവ്. ഗ്യാരണ്ടീഡ് കോമ്പൻസേഷൻ ഉൾപ്പെടെ മൊത്തം 28.3 മില്യൺ ഡോളറാണ് മെസ്സിയുടെ കരാറിന്റെ മൂല്യം.


പട്ടികയിൽ രണ്ടാമതുള്ള എൽഎഎഫ്‌സി താരം സൺ ഹ്യൂങ് മിന്നിന്റെ പ്രതിഫലം 11.2 മില്യൺ ഡോളറാണ്. ഇന്റർ മിയാമിയുടെ തന്നെ റോഡ്രിഗോ ഡി പോൾ, സാൻ ഡീഗോ എഫ്‌സിയുടെ ഹിർവിംഗ് ലൊസാനോ എന്നിവരാണ് പട്ടികയിൽ തൊട്ടുപിന്നാലെയുള്ളത്.


അടുത്ത മാസം 39 വയസ്സ് തികയുന്ന മെസ്സി, പ്രായം തളർത്താത്ത പ്രകടനമാണ് അമേരിക്കൻ മണ്ണിൽ കാഴ്ചവെക്കുന്നത്. 2023 ൽ ഫ്ലോറിഡ ക്ലബ്ബിൽ ചേർന്ന അദ്ദേഹം ഇതുവരെ 64 മത്സരങ്ങളിൽ നിന്ന് 59 ഗോളുകൾ നേടിയിട്ടുണ്ട്.


2025-ൽ ഇന്റർ മിയാമിയെ എംഎൽഎസ് കപ്പ് കിരീടത്തിലേക്ക് നയിച്ച താരം, കഴിഞ്ഞ രണ്ട് സീസണുകളിലും ലീഗിലെ മോസ്റ്റ് വാല്യൂബിൾ പ്ലെയർ പുരസ്കാരവും സ്വന്തമാക്കി.


ശമ്പളത്തിന് പുറമെ പരസ്യ കരാറുകളിൽ നിന്നുള്ള വരുമാനവും ഇന്റർ മിയാമിയിൽ ഓഹരി വാങ്ങാനുള്ള പ്രത്യേക അനുമതിയും മെസ്സിയുടെ കരാറിന്റെ ഭാഗമാണ്.


കഴിഞ്ഞ സീസണിൽ 29 ഗോളുകളുമായി ലീഗിലെ ടോപ്പ് സ്കോററായ താരം, മുപ്പത്തിയൊമ്പതാം വയസ്സിലും ഫുട്ബോൾ ലോകത്തെ ഏറ്റവും മൂല്യമുള്ള താരമായി തുടരുന്നു എന്നതിന്റെ തെളിവാണ് പുതിയ കണക്കുകൾ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home