print edition ആരാധകരേ... നിങ്ങൾ നിരാശരാകില്ല; ലോകചാമ്പ്യൻ ലയണൽ മെസി മനസ്സുതുറക്കുന്നു

കിരീടഭാരമില്ല, പ്രതീക്ഷകളുടെ സമ്മർദവുമില്ല. ലയണൽ മെസി കൂളാണ്. ഹാപ്പിയുമാണ്. കഴിഞ്ഞ അഞ്ച് ലോകകപ്പ് പോലെയല്ല ഇത്തവണ. ടെൻഷനില്ലാതെ ആസ്വദിച്ച് കളിക്കാം. ലോകകപ്പ് കീശയിലുണ്ട്. കിരീടം നിലനിർത്താമെന്ന ശുഭപ്രതീക്ഷയിൽ ശാന്തനായാണ് തയ്യാറെടുപ്പ്. ഐസ്‌ലൻഡിനെതിരായ സന്നാഹ മത്സരത്തിലെ വിജയശേഷം അർജന്റീന ക്യാപ്‌റ്റൻ സംസാരിക്കുന്നു.
പരിക്ക് പൂർണമായും മാറിയോ ?
കളിക്കാൻ കൊതിയായി ഇരിക്കുകയായിരുന്നു. പരിക്ക് ഏറെക്കുറെ മാറി. നല്ല സമയം കിട്ടി വിശ്രമത്തിന്. ഇപ്പോൾ സ്വതന്ത്രനായി കളിക്കാനായി. ആദ്യ മത്സരത്തിന് ഇനിയും ഒരാഴ്‌ചയുണ്ട്. അതിനാൽ തന്നെ പൂർണ ശാരീരികക്ഷമത വീണ്ടെടുക്കാനാകും.
ആറാം ലോകകപ്പാണ്
ആദ്യ പതിപ്പ് മുതൽ ലോകകപ്പിന്റെ എല്ലാ അനുഭവങ്ങളും വികാരങ്ങളും ആസ്വദിക്കുന്നു. അതിപ്പോഴും അങ്ങനെയാണ്. എത്ര കളിച്ചാലും മതിയാകാത്ത ഒന്നാണിത്. പഴയത് പോലെ തന്നെ ഇത്തവണയും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
ഇത്തവണത്തെ പ്രതീക്ഷകൾ
എല്ലാതവണത്തേയും പോലെ ഇക്കുറിയും വലിയ പ്രതീക്ഷയാണ്. എന്നും പറയാറുള്ളത് പോലെ ഇൗ ടീം ഒരിക്കലും ആരാധകരെ നിരാശരാക്കില്ല. പഴയ അതേ ആഗ്രഹവും മനസ്സുമാണ് ഇപ്പോഴും. എതിരാളി ആരായാലും ഞങ്ങളുടെ കളി പുറത്തെടുക്കും. കഴിഞ്ഞ കാലങ്ങളിൽ അതാണുണ്ടായത്. അതാവർത്തിക്കും.










0 comments