ad
Deshabhimani

മെസിയുടെ പുതിയ ചുവടുവെപ്പ്; സ്‌പാനിഷ്‌ ക്ലബ്‌ സ്വന്തമാക്കി

Lionel Messi

ലയണൽ മെസി | Photo: AFP

വെബ് ഡെസ്ക്

Published on Apr 18, 2026, 11:33 AM | 1 min read

മാഡ്രിഡ്‌: ക്രിസ്‌റ്റ്യാനോ റൊണാൾഡോയ്‌ക്ക്‌ പിന്നാലെ ഫുട്‌ബോൾ ക്ലബ്‌ സ്വന്തമാക്കി ലയണൽ മെസിയും. സ്‌പെയ്‌നിലെ അഞ്ചാം ഡിവിഷൻ ടീമായ കൊർണെല്ലയെയാണ്‌ അർജന്റീന ക്യാപ്‌റ്റൻ വാങ്ങിയത്‌. കാറ്റലോണിയ ആസ്ഥാനമായുള്ള ക്ലബാണിത്‌.


21 വർഷം ബാഴ്‌സലോണയുടെ ഭാഗമായിരുന്നു മെസി. 1,500 പേർക്ക്‌ ഇരിക്കാവുന്ന സ്‌റ്റേഡിയമാണ്‌ കൊർണൈല്ലയ്‌ക്ക്‌. സ്‌പാനിഷ്‌ മുൻ പ്രതിരോധക്കാരൻ ജോർഡി ആൽബയും നിലവിലെ അഴ്‌സണൽ ഗോൾകീപ്പർ ഡേവിഡ്‌ റയയും ക്ലബിന്റെ ഭാഗമായിരുന്നു.


സ്‌പാനിഷ്‌ ക്ലബായ അൽമേരിയയുടെ 25 ശതമാനം ഓഹരി ഫെബ്രുവരിയിൽ റൊണാൾഡോ സ്വന്തമാക്കിയിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home