print edition യമാലിന് ഹാട്രിക്

ബാഴ്‌സലോണ
കളി ജീവിതത്തിലെ ആദ്യ ഹാട്രിക് നേടിയ ലമീൻ യമാലിന്റെ മികവിൽ ബാഴ്സലോണയ്‌ക്ക് തകർപ്പൻ ജയം. സ്‌പാനിഷ് ഫുട്‌ബോൾ ലീഗിൽ വിയ്യാറയലിനെ 4–1നാണ് തോൽപ്പിച്ചത്. ജയത്തോടെ ലീഗിൽ ഒന്നാംസ്ഥാനത്ത് ലീഡുയർത്താനും കഴിഞ്ഞു. റോബർട്ട് ലെവൻഡോവ്‌സ്‌കി ബാഴ്‌സയുടെ നാലാം ഗോൾ നേടി. പെപെ ഗയെ വിയ്യാറയലിനായി ഒരെണ്ണം മടക്കി. നാലാം സ്ഥാനത്താണ് ടീം.
പതിനെട്ട് വർഷവും 230 ദിവസവുമാണ് യമാലിന്റെ പ്രായം. ലീഗിൽ ഹാട്രിക് നേടുന്ന ഇൗ നൂറ്റാണ്ടിലെ ഏറ്റവും പ്രായം കുറഞ്ഞ താരമാണ്. സീസണിൽ 13–ാം ഗോളാണ് ലീഗിൽ. സ്‌പെയ്‌നിനും ബാഴ്‌സയ്‌ക്കുമായി 101 ഗോളിൽ പങ്കാളിയാകുകയും ചെയ്‌തു.
ഇരുപത്തിരണ്ടുകാരൻ ഫെർമിൻ ലോപെസും കറ്റാലൻമാർക്കായി മിന്നുന്ന കളിയാണ് പുറത്തെടുത്തത്. യമാലിന്റെ ആദ്യ രണ്ട് ഗോളിന് അവസരമൊരുക്കിയും ലോപെസാണ്.










0 comments