ലാലിഗയിൽ റയലിന് വീണ്ടും തിരിച്ചടി; ബാഴ്‌സ കിരീടത്തിലേക്ക്

Real Madrid C F | www.facebook.com/photo
മാഡ്രിഡ്: സ്‌പാനിഷ് ലീഗ് ഫുട്‌ബോളിൽ കിരീട പോരാട്ടത്തിൽ റയൽ മാഡ്രിഡിന് കനത്ത തിരിച്ചടി. റയൽ ബെറ്റിസിനോട് ഇഞ്ചുറി ടൈമിൽ ഗോൾ വഴങ്ങി റയൽ സമനില വഴങ്ങി. ഇതോടെ ഒന്നാം സ്ഥാനത്തുള്ള ബാഴ്സലോണയെക്കാൾ എട്ട് പോയിന്റ് പിന്നിലായി. 33 മത്സരങ്ങളിൽ നിന്ന് 74 പോയിന്റ് മാത്രമാണ് റയൽ മാഡ്രിഡിനുള്ളത്. 32 മത്സരങ്ങളിൽ നിന്ന് 82 പോയിന്റാണ് ബാഴ്സലോണയ്ക്കുള്ളത്.
മത്സരത്തിന്റെ 17-ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയറിലൂടെ റയൽ മുന്നിലെത്തിയിരുന്നു. എന്നാല്‍ കളിയുടെ അവസാന നിമിഷത്തിൽ ഹെക്ടർ ബെല്ലെറിൻ ബെറ്റിസിനായി സമനില ഗോൾ നേടുകയായിരുന്നു. ഇതോടെ ചാമ്പ്യൻസ് ലീഗിൽ നിന്ന് നേരത്തെ പുറത്തായ റയൽ മാഡ്രിഡ്, ഈ സീസണിൽ കിരീടങ്ങളൊന്നുമില്ലാതെ മടങ്ങേണ്ടി വരും.
അതേസമയം ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ തോറ്റശേഷം ലീഗിൽ മാത്രമാണ് ബാഴ്‌സയുടെ പൂർണ ശ്രദ്ധ. കിരീടം നിലനിർത്താനുള്ള ശ്രമത്തിലാണ് ടീം. ശേഷിക്കുന്ന മത്സരങ്ങളിൽ പ്രധാന വെല്ലുവിളി മെയ് 11 ന് നടക്കുന്ന എൽ ക്ലാസികോ പോരാണ്. ബാഴ്‌സ– റയൽ മാഡ്രിഡ് കളിയിൽ ജയിക്കുന്ന ടീമിനായിരിക്കും കിരീട സാധ്യത കൂടതൽ.











0 comments