കാൽപ്പന്തുകളിയുടെ രാജാക്കന്മാർ കൊച്ചിൽ നിറഞ്ഞാടി; പിറന്നത് ഏഴ് ഗോൾ

കൊച്ചി ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ബ്രസീൽ ലെജൻഡ്സ്- ഇന്ത്യൻ ഓൾ സ്റ്റാർസ് മത്സരത്തിൽ നിന്ന് |ഫോട്ടോ: വി കെ അഭിജിത്ത്
കൊച്ചി: കാൽപ്പന്തുകളിയുടെ രാജാക്കന്മാർ കൊച്ചിയിൽ നിറഞ്ഞാടിയപ്പോൾ പിറന്നത് ഏഴ് ഗോളുകൾ. ബ്രസീലിന്റെ സുവർണ തലമുറയും ഇന്ത്യൻ ഓൾ സ്റ്റാർസും കലൂർ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഏറ്റുമുട്ടിയപ്പോൾ ആവേശം അലതല്ലി. മത്സരത്തില്‍ മൂന്നിനെതിരെ നാലു ഗോളുകൾക്ക് ബ്രസീൽ ജയച്ചു കയറി.
ഇന്ത്യൻ ഓൾ സ്‌റ്റാർസിനെ ഐ എം വിജയൻ നയിച്ചപ്പോൾ ബ്രസീൽ ലെജൻഡ്സിനായി റൊണാൾഡീന്യോയും റിവാൾഡോയും അണിനിരന്നു. ബ്രസീലിനായി ഫെർണാണ്ടിന്യോ ഹാട്രിക് നേടിയപ്പോള്‍ ഇന്ത്യയ്ക്കായി സി കെ വിനീത് ഇരട്ട ഗോളുകൾ നേടി.
കൊച്ചി ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ബ്രസീൽ ലെജൻഡ്സ്- ഇന്ത്യൻ ഓൾ സ്റ്റാർസ് മത്സരത്തിൽ നിന്ന് |ഫോട്ടോ: വി കെ അഭിജിത്ത്
മൈതാനത്ത് പന്തുകൊണ്ട് കവിത രചിച്ച റൊണാൾഡീഞ്ഞോയുടെ പന്തടക്കവും മായാജാലവും മലയാളികൾ നേരിട്ടു കണ്ടു. കളിയില്‍ ഒരു ഗോളും താരം നേടി. 21–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റി റൊണാൾഡീന്യോ കൃത്യമായി പോസ്റ്റിലെത്തിക്കുകയായിരുന്നു. സി കെ വിനീതിന്‍റെ ഗോളോടെയാണ് മത്സരം ആരംഭിച്ചത്. പിന്നാലെ റൊണാൾഡീന്യോ നേടി. പിന്നാലെ ഫെർണാണ്ടിന്യോ മൂന്നു ഗോളുമായി നിറഞ്ഞാടി. ഇന്ത്യയ്ക്കായി അഷിം ബിശ്വാസും ലക്ഷ്യം കണ്ടു.
കൊച്ചി ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ബ്രസീൽ ലെജൻഡ്സ്- ഇന്ത്യൻ ഓൾ സ്റ്റാർസ് മത്സരത്തിൽ നിന്ന് |ഫോട്ടോ: വി കെ അഭിജിത്ത്
എഡ്മിൽസൺ, പൗലോ സെർജിയോ, ജിയോവാനി, ജൂനിയർ, വിയോള, ഗോമസ് (ഗോൾകീപ്പർ), അമാരൽ, ഗുസ്താവോ നെറി, റിക്കാർഡോ ഒലിവേര, ജോർജീഞ്ഞോ എന്നിവർ ബ്രസീലിനായി അണി നിരന്നു. ഇന്ത്യക്കായി ബൈചുങ് ബൂട്ടിയ, ജോ പോൾ അഞ്ചേരി, മുഹമ്മദ് റാഫി, റിനോ ആന്റോ എന്നിവർ കളത്തിലിറങ്ങി.

0 comments