ad
Deshabhimani

കേരള പ്രീമിയർ ലീഗ് രണ്ടാം ഡിവിഷൻ; ഫാറൂഖ് കോളേജ് ജേതാക്കൾ

Kerala Premier League
വെബ് ഡെസ്ക്

Published on Apr 23, 2026, 01:44 AM | 1 min read

കണ്ണൂർ : കേരള പ്രീമിയർ ലീഗ് ഫുട്‌ബോൾ രണ്ടാം ഡിവിഷൻ കിരീടം കോഴിക്കോട് ഫാറൂഖ് കോളേജ് സ്വന്തമാക്കി. കണ്ണൂർ ജവഹർ മുനിസിപ്പൽ സ്‌റ്റേഡിയത്തിൽ നടന്ന അവസാന മത്സരത്തിൽ ഷൂട്ടേഴ്‌സ് യുണൈറ്റഡ് പടന്നയെ ഒന്നിനെതിരെ രണ്ട് ഗോളിന്‌ പരാജയപ്പെടുത്തി. ഇരുടീമുകളും ഒന്നാം ഡിവിഷനിലേക്ക്‌ യോഗ്യത നേടി. പത്ത് ടീമുകൾ മാറ്റുരച്ച ടൂർണമെന്റിൽ രണ്ട്‌ ടീമുകൾക്കും ഒമ്പത് കളിയിൽ 22 പോയിന്റായിരുന്നു. നേരിട്ട്‌ ഏറ്റുമുട്ടിയതിന്റെ ആനുകൂല്യം ഫാറൂഖ്‌ കോളേജിന്‌ തുണയായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home