ഐഎസ്എൽ ഫുട്ബോൾ മത്സരത്തിന് വേദിയാകാൻ കോഴിക്കോട് കോർപറേഷൻ ഇ എം എസ് സ്റ്റേഡിയം
print edition ബ്ലാസ്‌റ്റേഴ്‌സ് കോഴിക്കോട്ടേക്ക്

സ്‌പോർട്‌സ് ലേഖകൻ
Published on Jan 15, 2026, 12:00 AM | 1 min read
കോഴിക്കോട്
അടുത്തമാസം ആരംഭിക്കുന്ന ഐഎസ്‌എൽ പുതിയ സീസണിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഹോം മത്സരങ്ങൾ കോഴിക്കോട്ടായേക്കും. കോർപ്പറേഷൻ ഇഎംഎസ് സ്‌റ്റേഡിയത്തിലാകും കളി. കഴിഞ്ഞ 11 സീസണിലും കൊച്ചി നെഹ്‌റു സ്‌റ്റേഡിയമായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ട്. ഫെബ്രുവരി 14 മുതൽ മെയ് 17വരെയാണ് പുതിയ സീസൺ. ഏഴ് മത്സരങ്ങൾക്കാകും കോഴിക്കോട് വേദിയാകുക.
മലപ്പുറം മഞ്ചേരി പയ്യനാട് സ്‌റ്റേഡിയവും പരിഗണിച്ചിരുന്നു. സൂപ്പർ ലീഗ് കേരളയിൽ സ്‌റ്റേഡിയം നിറച്ച കാണികളാണ് ഐഎസ്‌എൽ കോഴിക്കോട്ടേക്ക് കൊണ്ടുവരുന്നത്. സൂപ്പർ ലീഗിലെ ആറ് മത്സരങ്ങൾ കാണാൻ ഒന്നരലക്ഷം കാണികളാണ് എത്തിയത്.
ഐ ലീഗിൽ ഗോകുലം കേരള എഫ്‌സിയുടെയും സൂപ്പർ ലീഗിൽ കലിക്കറ്റ് എഫ്‌സിയുടെയും ഹോം ഗ്രൗണ്ടാണ് കോഴിക്കോട് കോർപ്പറേഷൻ സ്‌റ്റേഡിയം. ഐഎസ്‌എൽ അനശ്‌ചിതത്വത്തിലായതോടെ ബ്ലാസ്‌റ്റേഴ്‌സിലെ വിദേശ താരങ്ങൾ മടങ്ങിയിരുന്നു. അഡ്രിയാൻ ലൂണയടക്കമുള്ള കളിക്കാർ തിരിച്ചുവരില്ല. അതിനാൽ ഇൗ സീസണിൽ ഇന്ത്യൻ താരങ്ങളുമായാണ് കളിക്കുക.










0 comments