print edition ജയത്തോടെ അവസാനിപ്പിക്കാൻ ബ്ലാസ്‌റ്റേഴ്‌സ്

കൊച്ചി: ജയത്തോടെ സീസൺ അവസാനിപ്പിക്കാൻ കേരള ബ്ലാസ്‌റ്റേഴ്‌സ്. ഐഎസ്‌എൽ ഫുട്‌ബോൾ സീസണിലെ അവസാന മത്സരത്തിൽ എഫ്‌സി ഗോവയാണ് എതിരാളി. കൊച്ചി ജവാഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം.
മോശം തുടക്കത്തിനുശേഷം കരുത്ത് വീണ്ടെടുത്ത ബ്ലാസ്‌റ്റേഴ്‌സ് അവസാന അഞ്ച് കളിയിൽ തോൽവിയറിഞ്ഞിട്ടില്ല. ഡേവിഡ് കറ്റാലയ്‌ക്ക് പകരം സ്ഥാനമേറ്റെടുത്ത പരിശീലകൻ ആഷ്‌ലി വെസ്‌റ്റ്‌വുഡ് ആണ് ടീമിനെ അടിമുടി മാറ്റിയത്. നിലവിൽ എട്ടാം സ്ഥാനത്താണുള്ളത്. മുന്നേറാനുള്ള സാധ്യത ഇല്ലെങ്കിലും നിലവിലെ സ്ഥാനം നിലനിർത്തുകയാണ് ലക്ഷ്യം. 12 കളിയിൽ14 പോയിന്റാണ് സന്പാദ്യം. ഗോവ ആറാംസ്ഥാനത്താണ്.
ഗോവയ്‌ക്കെതിരെ ബ്ലാസ്‌റ്റേഴ്‌സിന് മികച്ച റെക്കോഡില്ല. കെവിൻ യോക്കെ, ഫ്രാഞ്ചു, വിക്ടർ ബെർതോമ്യു എന്നീ വിദേശ താരങ്ങളിലാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതീക്ഷ.










0 comments