ad
Deshabhimani

print edition യുർഗൻ ക്ലോപ്‌ ജർമനിയുടെ പരിശീലകനാവും

Jurgen Klopp .JPG
വെബ് ഡെസ്ക്

Published on Jul 06, 2026, 12:01 AM | 1 min read

ബെർലിൻ: യുർഗൻ ക്ലോപ്‌ ജർമനിയുടെ പരിശീലകനായി ഉടൻ ചുമതലയേൽക്കും. ലോകകപ്പ്‌ ഫുട്‌ബോൾ റ‍ൗണ്ട്‌ ഓഫ്‌ 32ൽ പരാഗ്വായോട്‌ തോറ്റ്‌ പുറത്തായതിന്‌ പിന്നാലെ യൂലിയൻ നാഗെൽസ്‌മാനുമായി ജർമനി വേർപിരിഞ്ഞിരുന്നു. ഇതിന്‌ പകരമാണ്‌ ലിവർപൂൾ കോച്ചായിരുന്ന ക്ലോപിന്റെ നിയമനം. 2030 ലോകകപ്പ്‌ വരെയാകും കരാർ. മയ്‌ൻസ്‌, ബൊറൂസിയ ഡോർട്ട്‌മുണ്ട്‌ ക്ലബുകളുടെയും ചുമതല വഹിച്ച അമ്പത്തൊമ്പതുകാരൻ 2024ൽ ലിവർപൂൾ വിട്ടശേഷം വിശ്രമത്തിലാണ്‌. ആർ ബി ഫുട്‌ബോൾ ഗ്രൂപ്പിന്റെ ടെക്‌നിക്കൽ തലവനായിരുന്നു. ചാമ്പ്യൻസ്‌ ലീഗ്‌, ഫിഫ ക്ലബ്‌ ലോകകപ്പ്‌ ഉൾപ്പെടെ ക്ലബ്‌ ഫുട്‌ബോളിലെ എല്ലാ കിരീടങ്ങളും ജർമൻ കോച്ച്‌ സ്വന്തമാക്കിയിട്ടുണ്ട്‌.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home