ad
Deshabhimani

print edition നാലടിച്ച്‌ ജാമി മക്‌ലാരൻ; മോഹൻ ബഗാൻ കുതിപ്പ്‌ തുടരുന്നു

Mohun Bagan Super Giant.jpg
വെബ് ഡെസ്ക്

Published on Mar 07, 2026, 12:01 AM | 1 min read

കൊൽക്കത്ത: ഐഎസ്‌എൽ ഫുട്‌ബോളിൽ നിലവിലെ ചാമ്പ്യൻമാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌ കുതിപ്പ്‌ തുടരുന്നു. ഒഡിഷ എഫ്‌സിയെ 5–1ന്‌ തകർത്തു. നാല്‌ ഗോളുമായി ഓസ്‌ട്രേലിയൻ മുന്നേറ്റക്കാരൻ ജാമി മക്‌ലാരൻ കളംവാണു. ആദ്യപകുതി തന്നെ മക്‌ലാരൻ ഹാട്രിക്‌ കുറിച്ചു. ആൽബർട്ടോ റോഡ്രിഗസാണ്‌ മറ്റൊരു ഗോൾ നേടിയത്‌. നാല്‌ കളിയും ജയിച്ച്‌ 12 പോയിന്റുമായി ഒന്നാമതാണ്‌ ബഗാൻ. മറ്റൊരു മത്സരത്തിൽ ജംഷഡ്പുർ എഫ്സി ഒറ്റ ഗോളിന് ഇന്റർ കാശിയെ തോൽപ്പിച്ചു. നാലും ജയിച്ച് 12 പോയിന്റോടെ രണ്ടാമതാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home