ad
Deshabhimani

print edition ‘വെറുംവാക്കുകൾ വേണ്ട’ ; ഐഎസ്‌എൽ പ്രതിസന്ധിയിൽ കളിക്കാർ രംഗത്ത്‌

isl
വെബ് ഡെസ്ക്

Published on Nov 11, 2025, 12:00 AM | 1 min read


ന്യൂഡൽഹി

ഐഎസ്‌എൽ പ്രതിസന്ധി തുടരവെ അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷനെതിരെ (എഐഎഫ്‌എഫ്‌) കളിക്കാർ രംഗത്ത്‌. കേരള ബ്ലാസ്‌റ്റേഴ്‌സ്‌, ഇ‍ൗസ്‌റ്റ്‌ ബംഗാൾ, ഒഡിഷ എഫ്‌സി ടീമുകളിലെ കളിക്കാരാണ്‌ രംഗത്തെത്തിയത്‌.

‘ഞങ്ങൾക്ക്‌ നിങ്ങളുടെ പ്രസ്‌താവനകളല്ല ആവശ്യം. സത്വരമായ നടപടികളാണ്‌. ഞങ്ങൾ കളിക്കാനാണ്‌ എത്തിയത്‌. നിങ്ങൾ ഇവിടുത്തെ ഫുട്‌ബോൾ സംവിധാനത്തെ മുഴുവൻ മരവിപ്പിച്ചിരിക്കുകയാണ്‌– ഒഡിഷ എഫ്‌സി ടീം ക്യാപ്‌റ്റൻ കാർലോസ്‌ ദെൽഗാഡോ പ്രതികരിച്ചു. നാല്‌ വർഷമായി സ്‌പാനിഷുകാരൻ ഐഎസ്‌എൽ കളിക്കുന്നുണ്ട്‌.


ബ്ലാസ്‌റ്റേഴ്‌സ്‌ ക്യാപ്‌റ്റൻ അഡ്രിയാൻ ലൂണ, നോഹ സദൂയ്‌, സച്ചിൻ സുരേഷ്‌, നോറ ഫെർണാണ്ടസ്‌, ബികാഷ്‌ യുമ്‌നം എന്നിവരും നിലവിലെ പ്രതിസന്ധി പരിഹരിക്കണമെന്ന ആവശ്യവുമായി രംഗത്തുവന്നു. ഒരു ഫുട്‌ബോൾ ക്ലബുമായി ബന്ധപ്പെട്ടുനിൽക്കുന്ന എല്ലാതരം ആളുകളെയും ബാധിക്കുന്ന പ്രതിസന്ധിയാണിത്‌. ചിന്തിക്കുന്നതിനും അപ്പുറത്താണ്‌ നിലവിലെ അവസ്ഥ. ആശങ്കകൾ പരിഹരിച്ച്‌ വേഗത്തിൽ നടപടികൾ കൈക്കാള്ളണമെന്നും കളിക്കാർ കുറിപ്പിട്ടു.


ഇന്ത്യൻ ഫുട്‌ബോളിലെ ഭരണ സംവിധാനത്തിന്റെ തകർച്ചയാണ്‌ ഇപ്പോൾ കാണുന്നതെന്നായിരുന്നു ഇ‍ൗസ്‌റ്റ്‌ ബംഗാൾ മധ്യനിര താരം സ‍ൗവിക്‌ ചക്രവർത്തിയുടെ പ്രതികരണം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home