print edition ഐഎസ്എൽ; ബഗാന് ആദ്യ ജയം

ന്യൂഡൽഹി : ഐഎസ്എൽ ഫുട്ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന് ആദ്യ ജയം. സ്പോർടിങ് ഡൽഹിക്കെതിരെ പിന്നിട്ടുനിന്ന ശേഷം 2–1ന്റെ ജയം സ്വന്തമാക്കി. രണ്ടാംപകുതിയിൽ നാല് മിനിറ്റിനിടെ രണ്ട് ഗോൾ തൊടുത്താണ് ബഗാൻ ജയം പിടിച്ചെടുത്തത്. ലീ എർവിനും മിഗ്വേൽ ഫിഗ്വേയ്റയും ലക്ഷ്യം കണ്ടു.
ആദ്യ പകുതിയിൽ ലാൽറിൻലിയാലയാണ് ഡൽഹിയെ മുന്നിലെത്തിച്ചത്. ഡൽഹിയുടെ തുടർച്ചയായ രണ്ടാം തോൽവിയാണ്. ബഗാൻ ആദ്യ കളിയിൽ നോർത്ത് ഇൗസ്റ്റ് യുണൈറ്റഡിനോട് ഒറ്റ ഗോളിന് തോറ്റിരുന്നു.









0 comments