Deshabhimani

print edition ജയത്തോടെ ബംഗളൂരു

BENGALURU FC ISL
വെബ് ഡെസ്ക്

Published on Oct 11, 2026, 01:36 AM | 1 min read

ബംഗളൂരു : ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ ബംഗളൂരു എഫ്‌സി ജയത്തോടെ തുടങ്ങി. പിന്നിട്ടുനിന്നശേഷം സ്‌പോർടിങ്‌ ഡൽഹിയെ 3–2ന്‌ വീഴ്‌ത്തി. സ്‌പാനിഷുകാരൻ ബോർഹ മാർട്ടിനസിന്റെ ഇരട്ടഗോളിലാണ്‌ ബംഗളൂരു ഒപ്പമെത്തിയത്‌. അവസാന നിമിഷം ഡച്ചുകാരൻ മെന്നോ കോഷ്‌ ജയമൊരുക്കി.


കളി തുടങ്ങി ഇരുപത് മിനിറ്റ്‌ കഴിയുന്പോഴേക്കും ബംഗളൂരു ലീഡ്‌ നേടി. റയാൻ വില്യംസിന്റെ നീക്കത്തിൽ ബോർഹ ലക്ഷ്യം കണ്ടു. നാല്‌ മിനിറ്റിനുള്ളിൽ ഡൽഹി ഗോൾ മടക്കി. സൂപ്പർ താരം റോഡ്രിഗുയ്‌ന്യോയാണ്‌ സമനില ഗോൾ നേടിയത്‌. അരമണിക്കൂറിൽ ഡൽഹി ലീഡും പിടിച്ചു. ഇക്കുറി ബംഗളൂരു താരം മെന്നോ കോഷ്‌ പിഴവുഗോൾ വഴങ്ങി.


75–ാം മിനിറ്റിലാണ്‌ ബംഗളൂരു ഒപ്പമെത്തുന്നത്‌. ഇക്കുറിയും ബോർഹയായിരുന്നു രക്ഷകൻ. മിഹെയ്‌ലോ പെറോവിച്ചിന്റെ ഒന്നാന്തരം നീക്കമാണ്‌ ഗോളിലേക്ക്‌ വഴിതുറന്നത്‌. കളിയുടെ അവസാനനിമിഷം പിഴവ്‌ ഗോളിന്‌ കോഷ്‌ പ്രായശ്‌ചിത്തം ചെയ്‌തു. തകർപ്പൻ ഗോളിൽ ജയമൊരുക്കി. സോഹം വർഷ്‌നേയയാണ്‌ ഗോളിലേക്ക്‌ വഴിതുറന്നത്‌.


ഗോവ–ചെന്നൈയിൻ ഒപ്പത്തിനൊപ്പം


ഫത്തോർദ : ഐഎസ്‌എൽ ഫുട്‌ബോളിൽ എഫ്‌സി ഗോവയും ചെന്നൈയിൻ എഫ്‌സിയും തമ്മിലുള്ള പോരാട്ടം സമനിലയിൽ. ഇരുടീമുകളും 1–1ന്‌ പിരിഞ്ഞു. ഇർഫാൻ യദ്‌വാദിലൂടെ ചെന്നൈയിനാണ്‌ ലീഡെടുത്തത്‌. എന്നാൽ സ്‌പാനിഷുകാരൻ ചികിയിലൂടെ ഗോവ സമനില കണ്ടെത്തി. ഇന്ത്യൻ പരിശീലകർക്ക്‌ കീഴിലാണ്‌ ഇരുടീമുകളും ഇറങ്ങിയത്‌. ഗോവയുടെ കോച്ച്‌ ഗുർമാംഗി സിങ്ങും ചെന്നൈയിന്റെ ക്ലിഫോർഡ്‌ മിറാൻഡയുമാണ്‌. ഇരുവരും ഇന്ത്യൻ മുൻ താരങ്ങളുമാണ്. ഗോവയിലെ ഫത്തോർദ സ്--റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം പോരാടി. എന്നാൽ ഫിനിഷിങ്ങിലെ പിഴവ് തിരിച്ചടിയായി. രണ്ടാംപകുതിയിലാണ് രണ്ട് ഗോളും പിറന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home