ad
Deshabhimani

print edition ബഗാനെ തളച്ച്‌ 
ജംഷഡ്‌പുർ

Jamshedpur FC

ജംഷഡ്‌പുർ താരങ്ങളുടെ ആഘോഷം

വെബ് ഡെസ്ക്

Published on Apr 05, 2026, 04:05 AM | 1 min read

ജംഷഡ്‌പുർ: നിലവിലെ ചാന്പ്യൻമാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റിനെ കുരുക്കി ജംഷഡ്‌പുർ എഫ്‌സി (1–1). ഐഎസ്‌എൽ ഫുട്‌ബോളിലെ ആവേശകരമായ കളിയിൽ ഋത്വിക്‌ ദാസ്‌ അവസാന നിമിഷം നേടിയ ഗോളിലായിരുന്നു ജംഷഡ്‌പുർ സമനില നേടിയത്‌. ലിസ്‌റ്റൺ കൊളാസോയിലൂടെ കളിയുടെ പതിനഞ്ചാം മിനിറ്റിൽ കൊൽക്കത്തൻ ടീം മുന്നിലെത്തിയതാണ്‌. എന്നാൽ പൊരുതിക്കളിച്ച ജംഷഡ്‌പുർ വിട്ടുകൊടുത്തില്ല.


ഏഴ്‌ കളിയിൽ 14 പോയിന്റുമായി ജംഷഡ്‌പുർ രണ്ടാമതും ബഗാൻ മൂന്നാമതുമാണ്‌. മികച്ച ഗോൾ വ്യത്യാസത്തിൽ മുംബൈ സിറ്റി ഒന്നാമതുണ്ട്‌. ഇന്ന്‌ ഒഡിഷ എഫ്‌സിയെ തോൽപ്പിച്ചാൽ മുംബൈക്ക്‌ ലീഡുയർത്താം.


മറ്റൊരു മത്സരത്തിൽ എഫ്സി ഗോവയെ ഒരു ഗോളിന് ബംഗളൂരു എഫ്സി തോൽപ്പിച്ചു. സൂപ്പർ താരം സുനിൽ ഛേത്രിയാണ് വിജയഗോൾ നേടിയത്.

അതിനിടെ മുഹമ്മദൻസ്‌ സീസണിലെ ആറാം തോൽവിയും വഴങ്ങി. പഞ്ചാബ്‌ എഫ്‌സിയോട്‌ 2–1ന്‌ തോ‍റ്റു.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home