ad
Deshabhimani

print edition ഇന്ത്യൻ ഫുട്‌ബോൾ ലീഗ്‌: ജയിച്ചു തുടങ്ങാൻ ഗോകുലം

Indian Football League.jpg
avatar
സ്വന്തം ലേഖകൻ

Published on Mar 07, 2026, 12:00 AM | 1 min read

മലപ്പുറം: ഇന്ത്യൻ ഫുട്‌ബോൾ ലീഗിൽ സ്വന്തം മൈതാനത്ത്‌ ജയിച്ചു തുടങ്ങാൻ ഗോകുലം കേരള എഫ്‌സി ഇന്നിറങ്ങും. പഞ്ചാബിൽനിന്നുള്ള നാംധാരി എഫ്‌സിയാണ്‌ എതിരാളി. വൈകിട്ട്‌ നാലിന്‌ മലപ്പുറം മഞ്ചേരി പയ്യനാട്‌ സ്‌റ്റേഡിയത്തിലാണ്‌ മത്സരം. ആദ്യ എവേ മാച്ചിൽ മിസോറം ടീമായ ചാൻമാരി എഫ്‌സിയുമായി ഗോൾരഹിത സമനിലയിൽ കുരുങ്ങിയ ഗോകുലം ആദ്യ ഹോം മാച്ചിൽ ജയത്തിൽ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നില്ല. നാംധാരി ആദ്യ മത്സരത്തിൽ ഐസ്വാൾ എഫ്‌സിയുമായി 1–1ന്‌ സമനിലയിൽ പിരിഞ്ഞു. അതുകൊണ്ടുതന്നെ എതിരാളികളുടെ തട്ടകത്തിൽ ജയം പ്രതീക്ഷിച്ചാണ്‌ നാംധാരിയുടെയും വരവ്‌.


അഞ്ച്‌ ഹോം മത്സരങ്ങളാണ്‌ ഗോകുലത്തിനുള്ളത്‌. 14ന്‌ ശ്രീനിധി ഡെക്കാൺ, 20ന്‌ ഡെംപോ സ്‌പോർട്സ് ക്ലബ്, 26ന്‌ ഷില്ലോങ്‌ ലജോങ്‌ എഫ്‌സി, 31ന്‌ ഐസ്വാൾ എഫ്‌സി എന്നിവരുമായാണ്‌ മറ്റു ഹോം മാച്ചുകൾ. അഞ്ച്‌ വിദേശ താരങ്ങളും 12 മലയാളി താരങ്ങളും അടങ്ങിയ ഗോകുലം നിരയിൽ ഐഎസ്‌എൽ താരങ്ങളുമുണ്ട്‌. ജോൺ കെന്നഡി(ബ്രസീൽ), താബിസോ ബ്രൗൺ (ലെസോതോ), കാസിമോവ് (ഉസ്‌ബെകിസ്ഥാൻ), അമിദ് അരിസോ (അഫ്ഗാനിസ്ഥാൻ), നിലി പേർഡോമോ (സ്‌പെയിൻ) എന്നിവരാണ് ടീമിലെ വിദേശ താരങ്ങൾ. ഡിഡി സ്‌പോർട്സ് ചാനലിലും വേവ്സ് ഒടിടി പ്ലാറ്റ്‌ഫോമിലും മത്സരം തത്സമയം കാണാം.


ദിമിത്രിസ്‌ ഗോകുലം കോച്ച്‌


സൈപ്രസുകാരനായ ദിമിത്രിസ്‌ ദിമിത്രിയോ ഗോകുലം കേരള എഫ്‌സിയുടെ കോച്ചാകും. കഴിഞ്ഞ സീസണിൽ ചർച്ചിൽ ബ്രദേഴ്‌സിന്റെ പരിശീലകനായിരുന്നു. സ്‌പാനിഷ്‌ പരിശീലകനായ ജോസ്‌ ഹെവിയ ജനുവരിയിൽ ടീം വിട്ടിരുന്നു. ടെക്‌നിക്കൽ ഡയരക്‌ടർ ഡെറിക്‌ പെരേരക്കാണ്‌ താൽക്കാലിക ചുമതല. രണ്ടാം ഹോം മത്സരത്തിന്‌ മുമ്പ്‌ പുതിയ കോച്ചെത്തും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home